താലൂക്ക് ആശുപത്രിയിലെ ആക്രമണം; ഒന്നാംപ്രതി പിടിയില്‍

Share our post

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത​ വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ക്കു​ക​യും​ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ യ​ശ്വ​ന്ത്പു​ര്‍ എ​ക​സ്പ്ര​സി​ല്‍ നി​ന്ന് പി​ടി​കൂ​ടി.

കൂ​ത്തു​പ​റ​മ്പ് സൗ​ത്ത് ന​ര​വൂ​രി​ലെ ടി.​കെ. ദി​ൻ​ഷാ​നെ​യാ​ണ് റെ​യി​ല്‍വേ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. എ.​സി കോ​ച്ചി​ല്‍ മ​റ്റൊ​രാ​ളു​ടെ പേ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് ട്രെ​യി​നി​ല്‍വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​ന് കൈ​മാ​റും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!