താലൂക്ക് ആശുപത്രി അതിക്രമം: ഒരാൾ അറസ്റ്റിൽ

Share our post

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തിൽ പാച്ചപ്പൊയ്ക സ്വദേശി കെ. ജിഷ്ണുവിനെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാത്രി 8 മണിക്കാണ് സംഭവം. ഡോക്ടർ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു. അല്പം കാത്തിരിക്കാൻ പറഞ്ഞതിൽ പ്രകോപിതനായാണ് സെക്യൂരിറ്റി സ്റ്റാഫിനെ മർദ്ദിച്ചത്. കണ്ടാൽ അറിയാവുന്ന മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ഒരാളായ ജിഷ്ണുവിനെ പാച്ചപ്പൊയ്കയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!