India
നോട്ട് നിരോധനത്തിന് ഏഴു വർഷം; യു.പി.ഐ വന്നിട്ടും കറൻസി തന്നെ രാജാവ്

2016 നവംബർ 8…അന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റേയും 1000 ന്റേയും കറൻസികൾ നിരോധിച്ചത്. തൊട്ട്പിന്നാലെ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താനായി യു.പി.ഐ അവതരിപ്പിച്ചു. അന്ന് മുതൽ യു.പി.ഐ പണമിടപാട് ജനജീവിതത്തിന്റെ ഭാഗമായെങ്കിലും ഇന്നും രാജാവ് കറൻസി തന്നെയെന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നഗരജീവിതത്തിൽ 78 ശതമാനത്തോളം ചെറുകിട കച്ചവട പണമിടപാടുകളും യു.പി.ഐ വഴിയാണ് നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന യു.പി.ഐ ഇടപാടുകളുടെ എണ്ണം 1,140 കോടിയാണ്. 17.6 ലക്ഷം കോടി രൂപയുടെ പണമിടപാടാണ് രാജ്യത്ത് നടന്നത്. മറുവശത്ത്, രാജ്യത്തെ കറൻസി സർക്കുലേഷനും ഗണ്യമായി വർധിച്ചു. 2016 ൽ 17 ലക്ഷം കോടിയുടെ കറൻസി സർക്കുലേഷനാണ് നടന്നതെങ്കിൽ 2023 ഒക്ടോബറിലെത്തുമ്പോൾ അത് 33 ലക്ഷം കോടിയായാണ് വർധിച്ചത്.
ലോക്കൽ സർക്കിൾസ് എന്ന സ്ഥാപനം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്ത്യയിലെ 363 ജില്ലകളിൽ നിന്നായി 44,000 പേരിൽ നടത്തിയ സർവേയിലാണ് ഈ കണക്കുകളുള്ളത്. കഴിഞ്ഞ 7 വർഷത്തിനിടെ വസ്തുവകകൾ വാങ്ങിയ 76% പേരും കറൻസിയിടപാടാണ് നടത്തിയത്.
10,861 പേരിൽ 15% പേരും പറഞ്ഞത് പകുതിയിലേറെ പണമിടപാടുകളും നോട്ട് നൽകിയാണ് നടത്തിയതെന്നാണ്. 18% പേർ പറഞ്ഞത് നോട്ട് നൽകി നടത്തിയ ഇടപാട് 30 മുതൽ 50 ശതമാനത്തിന് മധ്യേ വരുമെന്നും , 15 % പേർ പറഞ്ഞത് 10% ഇടപാടുകൾക്കാണ് കറൻസി ഉപയോഗിച്ചതെന്നുമാണ്. 24% പേർക്ക് കറൻസി കൈയിൽ വയ്ക്കാതെ തന്നെ പണമിടപാട് നടത്താൻ സാധിച്ചു.
വസ്തു വാങ്ങുമ്പോഴുള്ള പണമിടപാടുകളുടെ കാര്യത്തിൽ കറൻസി നൽകുന്നത് വർധിച്ചുവെന്നാണ് കണക്കുൾ പറയുന്നത്. 2021 ൽ 30% പേരും കറൻസി കൈമാറാതെ പണമിടപാട് നടത്തിയെങ്കിൽ ഈ വർഷം ്ത് 24% ലേക്ക് താഴ്ന്നിട്ടുണ്ട്.
സർവേയിൽ പങ്കെടുത്ത 24% പേരും വീട്ടാവശ്യങ്ങൾക്കായി പണമിടപാട് നടത്തുന്നത് ലിക്വിഡ് മണി നൽകിയാണെന്ന് വ്യക്തമാക്കി. 11,189 പേരിൽ 15% പേർ മാത്രമാണ് കറൻസി രൂപത്തിൽ പണമിടപാട് നടത്താറില്ലെന്ന് പറഞ്ഞത്.
2021 ൽ 11% പേരാണ് കറൻസി നൽകി പണമിടപാട് നടത്താറില്ലെന്ന് സർവേയിൽ പറഞ്ഞതെങ്കിൽ ഇത്തവണ അത് 15% ആയി ഉയർന്നു.
കഴിഞ്ഞ 12 മാസത്തിനിടെ, കറൻസി ഉപയോഗിച്ച് പണമിടപാട് നടത്തിയ 82 ശതമാനം പേരും പറഞ്ഞത് പലചരക്ക് വാങ്ങാനും, പുറത്ത് പോയി ഭക്ഷണം കഴിക്കാനും, ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാനും മറ്റുമാണ് കറൻസി ഉപയോഗിച്ചതെന്നാണ്. 7% പേർ പറഞ്ഞത് വസ്തുവകകൾ, ആഭരണം, വാഹനം എന്നിവ വാങ്ങാനായി കറൻസി ഉപയോഗിച്ചുവെന്നാണ്. 4% പേർ സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ് എന്നിവ വാങ്ങാനും നോട്ട് ഉപയോഗിച്ചു.
India
സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സി.ബി.എസ്.ഇ ബോർഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

ദില്ലി : 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
India
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം; 106 ടെലിഗ്രാം അക്കൗണ്ടുകൾ കണ്ടെത്തി

ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 106 ടെലിഗ്രാം അക്കൗണ്ടുകളും 16 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കണ്ടെത്തിയതായി വിവരം. ചോദ്യപേപ്പർ ചോർന്നെന്നും മറ്റുമുള്ള ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് വിഷയം അന്വേഷിക്കുന്നത്. നേരത്തെ, നീറ്റുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അറിയിപ്പ് നൽകാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് എൻടിഎ ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ, ഏകദേശം 1,500 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ടെലിഗ്രാം ചാനലുകളുമായി ബന്ധിപ്പെട്ടുള്ളതാണ്. സംശയാസ്പദമായ കാര്യങ്ങൾ നാലാം തീയതി വൈകീട്ട് 5 മണിവരെ റിപ്പോർട്ട് ചെയ്യാം.
India
കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതിമാര്‍ കുത്തേറ്റ് മരിച്ചനിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്