Connect with us

Kerala

പോ​ക്സോ കേ​സ്; സി​.പി.​എം ജി​ല്ലാ ക​മ്മി​റ്റി ​അം​​ഗത്തി​നു സ​സ്പെ​ൻ​ഷ​ൻ

Published

on

Share our post

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​.പി​.എം ജി​ല്ലാ ക​മ്മി​റ്റി​ അം​​ഗ​ത്തി​നു സ​സ്പെ​ൻ​ഷ​ൻ. മ​ല​പ്പു​റം ജി​ല്ലാ ക​മ്മി അം​ഗം വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത​ത്.

വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നി​നെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് സി​.പി​.എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​തു​വ​രെ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ലെ​ന്നാ​ണ് സി​.പി​.എം മ​ല​പ്പു​റം ജി​ല്ലാ ഘ​ട​കം അ​റി​യി​ച്ചി​രു​ന്ന​ത്.

അ​തേ​ സ​മ​യം സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നി​നെ​തി​രെ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് ന​ല്ല​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

ബ​സ് യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ ആ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. കേ​സ് ന​ല്ല​ളം പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പോ​ക്സോ നി​യ​മ​ത്തി​ലെ ഏ​ഴ്, എ​ട്ട് വ​കു​പ്പു​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ദു​ർ​ബ​ല​മാ​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​തെ​ന്നും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.


Share our post

Kerala

കെ-സ്മാര്‍ട്ട് സേവനം: സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി ‘ഡിജിറ്റല്‍ ഫീസ്’

Published

on

Share our post

തിരുവനന്തപുരം/പാലക്കാട്: കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസുമായി സര്‍ക്കാര്‍. ഓരോസേവനത്തിനും അഞ്ചും പത്തും രൂപവീതം ഡിജിറ്റല്‍ ചെലവായി ഈടാക്കാനാണ് തീരുമാനം. വിവിധരേഖകള്‍ക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ഫീസീടാക്കിയിരുന്നില്ല.തദ്ദേശവകുപ്പിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷ(ഐ.കെ.എം.)നാണ് കെ-സ്മാര്‍ട്ട് കൈകാര്യംചെയ്യുന്നത്. സെര്‍വര്‍ സൂക്ഷിപ്പ്, മൊഡ്യൂള്‍ വികസിപ്പിക്കല്‍, സാങ്കേതിക ഓഫീസര്‍മാരെ നിയമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ ചെലവുവരുന്നതിനാലാണ് ‘ഫീസീടാക്കാനുള്ള തീരുമാനം. അക്ഷയകേന്ദ്രങ്ങള്‍വഴി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ സേവനഫീസിനുപുറമേ, ഡിജിറ്റല്‍ ചെലവിനുള്ള ഫീസ് വേറെയും നല്‍കേണ്ടിവരും.

അഞ്ചുരൂപ ഈടാക്കുന്ന സേവനങ്ങള്‍

ജനന-മരണ, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പൗരസേവനങ്ങള്‍. വിവരാവകാശം, ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കു ബാധകമല്ല.

പത്തുരൂപ ഈടാക്കുന്ന സേവനങ്ങള്‍

വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പാവശ്യത്തിന് ഒഴികെയുള്ള താമസരേഖ, നികുതിയിളവ്, കെട്ടിടത്തിന്റെ കാലപ്പഴക്കം, കുടിശ്ശികയില്ലെന്ന രേഖ, ഉടമസ്ഥാവകാശരേഖ, കെട്ടിട ഉപയോഗ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്-പുതിയതിനും പുതുക്കലിനും, കെട്ടിട പെര്‍മിറ്റ്, വസ്തുനികുതി.

ഗ്രാമപ്പഞ്ചായത്തുകളില്‍ ജനന-മരണ-വിവാഹ രേഖകള്‍ പൂര്‍ണമായും കെ-സ്മാര്‍ട്ടിലെത്തി

ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ കെ-സ്മാര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ ജനന- മരണ-വിവാഹ രേഖകള്‍ പൂര്‍ണമായും കെ-സ്മാര്‍ട്ടിലേക്ക് മാറ്റി.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ (ഐ.കെ.എം.) നേതൃത്വത്തിലാണ് ഡേറ്റ പോര്‍ട്ടിങ് നടത്തിയത്.1,03,09,496 ജനന രേഖകളും 62,61,802 മരണ രേഖകളും കെ-സ്മാര്‍ട്ട് സോഫ്റ്റ്വേറിലേക്ക് മാറ്റി.ഹിന്ദു വിവാഹരജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 12,33,575 രേഖകളും പൊതുനിയമ വിവാഹ രജിസ്‌ട്രേഷനുമായി (കോമണ്‍ മാരേജ്) ബന്ധപ്പെട്ട് 28,48,829 രേഖകളും പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം 28,48,829 വിവാഹചിത്രങ്ങളും പുതിയ സോഫ്റ്റ്വേറിലെത്തി.

ഗ്രാമപ്പഞ്ചായത്തുകള്‍ സ്ഥാപിതമായതുമുതലുള്ള രേഖകളാണ് കെ-സ്മാര്‍ട്ടിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. വിവിധ രജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയതുമുതലുള്ള എല്ലാ രേഖകളും കെ-സ്മാര്‍ട്ട് സോഫ്റ്റ്വേറില്‍ ലഭ്യമാകും. ആകെ 2,35,14,984 രേഖകളാണ് ഇതുവരെ കെ-സ്മാര്‍ട്ടിലേക്ക് മാറ്റിയത്. ഓരോ സര്‍ട്ടിഫിക്കറ്റിനും ഒട്ടേറെ അനുബന്ധ രേഖകളും ഉണ്ടാകും. ഇതടക്കം 12 കോടി രേഖകളാണ് കെ-സ്മാര്‍ട്ടിലെത്തുന്നത്.ഏപ്രില്‍ ഒന്നുമുതല്‍ ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.


Share our post
Continue Reading

Kerala

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

Published

on

Share our post

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി.ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനെയിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.


Share our post
Continue Reading

Kerala

പെ​രു​ന്നാ​ൾ അ​വ​ധി ; ടിക്കറ്റ് നിരക്ക് ഉയർത്തി വി​മാ​ന ക​മ്പ​നി​ക​ൾ

Published

on

Share our post

പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് ടി​ക്ക​റ്റ് നിരക്കുയർത്തി വി​മാ​ന ക​മ്പ​നി​ക​ൾ. പെ​രു​ന്നാ​ൾ അ​വ​ധി അ​ടു​ക്കു​മ്പോ​ഴേ​ക്കും എ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളും നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി. ഈ ​മാ​സം 27, 28, 30 തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. അതേസമയം ഈദുൽ ഫിത്തർ തി​ങ്ക​ളാ​ഴ്ച വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തു​ട​ർ​ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ല​ഭി​ക്കു​മെ​ന്നും അ​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ നാ​ട്ടി​ൽ പോ​വാ​ൻ സാ​ധ്യ​ത​യു​ള്ളതിനാലാണ് വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ ഇ​ക്ക​ണോ​മി ക്ലാ​സി​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഇ​ക്ക​ണോ​മി ക്ലാസിൽ സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ന്റെ നി​ര​ക്കാ​ണ് ഓ​ൺ​ലൈ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് എ​ക്സ്പ്ര​സ് ലൈ​റ്റ്, എ​ക്സ്പ്ര​സ് വാ​ല്യൂ,എ​ക്സ്പ്ര​സ് ഫ്ല​ക്സി, എ​ക്സ്പ്ര​സ് ബി​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​റ്റ​വും താ​ഴ്ന്ന ലൈ​റ്റ് വി​ഭാ​ഗ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് ഹാ​ൻ​ഡ് ബാ​ഗു​ക​ൾ മാ​ത്രം കൊ​ണ്ടു​പോ​വാ​നു​ള്ള ആ​നു​കൂ​ല്യ​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.


Share our post
Continue Reading

Trending

error: Content is protected !!