Kerala
നവകേരള ജനസദസിൽ പരാതി നൽകാൻ അവസരം: ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് നിർദേശം

തിരുവനനന്തപുരം: നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതിയാണെങ്കിൽ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകർക്ക് നൽകേണ്ട ഇടക്കാല റിപ്പോർട്ടിലടക്കം വിശദമായ മാർഗ നിർദ്ദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കി.
നവംബർ 18 ന് തുടങ്ങി ഇടതടവില്ലാതെ ഡിസംബർ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുന്നത്. പരാതികളും പ്രശ്നങ്ങളും പൊതു ജനങ്ങൾക്ക് അവതരിപ്പിക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടാകുമെന്നാണ് വാഗ്ദാനം.
ഓരോ മണ്ഡലത്തിലും ജനസദസ്സ് തുടങ്ങും മുൻപെ പരാതി സ്വീകരണ കൗണ്ടറുകളുണ്ടാകും. അവസാന പരാതിക്കാരനും പോകും വരെ കൗണ്ടർ പ്രവർത്തിക്കണം. അതാത് കളക്ട്രേറ്റുകളിലെത്തുന്ന പരാതികളിൽ പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷൻ വഴിയാണ് കൈകാര്യം ചെയ്യേണ്ടത്.
രണ്ട് ദിവസത്തിനകം ഡാറ്റ എൻട്രി പൂർത്തിയാക്കണമെന്നും അതാത് വകുപ്പുകൾക്ക് കൈമാറുന്ന പരാതിയിൽ പരമാവധി ഒരു മാസത്തിനകം പരിഹാരം കാണണമെന്നുമാണ് നിർദ്ദേശം. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട വിഷയമാണെങ്കിൽ മാത്രം 45 ദിവസം എടുക്കാം.
പരാതികളിൽ വിശദമായ വിശദീകരണവും തീർപ്പുമാണ് ഉണ്ടാകേണ്ടതെന്നും മുഴുവൻ ചുമതലയും ജില്ലാ കളക്ടർമാർക്ക് ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഒരോ മണ്ഡലത്തിലും ചുരുങ്ങിയത് 5000 പേരെ എങ്കിലും ജനസദസ്സിനെത്തിക്കാനാണ് നേരത്തെ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
Kerala
സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.
Kerala
വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി

സുൽത്താൻബത്തേരി: മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി.മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിൻ്റെ തെളിവാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറർ നൗഷാദ് കരിമ്പാനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സാബു എബ്രഹാം,.എം ആർ സുരേഷ് ബാബു, സണ്ണി മണ്ഡപത്തിൽ, അനിൽ കൊട്ടാരം, പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.
Kerala
എൻജിനിയറിങ് മാതൃകാ പ്രവേശനപ്പരീക്ഷ 16 മുതൽ

തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കീ ടു എൻട്രൻസ് എന്ന പേരിൽ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രിൽ 16 മുതൽ 19 വരെ പരീക്ഷയിൽ പങ്കെടുക്കാം. ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് മൂന്നുമണിക്കൂറാണ് ടെസ്റ്റ്.entrance.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പങ്കെടുക്കാം. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും അവസരം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രവേശന പരീക്ഷയുടെ അതേമാതൃകയിൽ 150 ചോദ്യങ്ങളുണ്ടാകും. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്‌സ് 75 എന്നിങ്ങനെയാണ് ചോദ്യഘടന. പരീക്ഷ അഭിമുഖീകരിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് നടത്തുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയുടെ മാതൃകാ പരീക്ഷ പിന്നീട് നടത്തും. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്