Connect with us

Kerala

റവന്യൂ വകുപ്പിന്റെ ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ ഉത്തരവ് 

Published

on

Share our post

ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവരുടെ വീടും ഭൂമിയും ജപ്തിചെയ്യുന്ന റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വായ്പക്കുടിശ്ശിക ഗഡുക്കളായി അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി റവന്യൂറിക്കവറി നിയമം ഭേദഗതിചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണ്. അതുവരെ എല്ലാ ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളുടെയും കുടിശ്ശികയ്ക്കുമേല്‍ റവന്യൂ വകുപ്പുവഴി നടത്തുന്ന ജപ്തിനിര്‍ത്താനാണ് കളക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പിന്റെ നിര്‍ദേശം.

അതേസമയം, സർഫാസി നിയമപ്രകാരം ബാങ്കുകൾ നേരിട്ട് നടത്തുന്ന ജപ്തി നടപടികളിൽ സർക്കാരിന് ഇടപെടാൻ ആവില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. അതിനാൽ അത്തരം നടപടികൾ തുടരുന്നതിൽ ബാങ്കുകൾക്ക് തടസ്സമുണ്ടാകില്ല.

കാർഷികമേഖലയിലെ പ്രതിസന്ധികാരണം വയനാട്ടിൽ കർഷകർ തുക തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി നേരിടുന്നതായി കളക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. പ്രളയവും കോവിഡും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ റവന്യൂ റിക്കവറിക്ക് നീങ്ങുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ജപ്തിനടപടി കുടുംബങ്ങളെ വഴിയാധാരമാക്കുമെന്നും കളക്ടർ അറിയിച്ചിരുന്നു.

ജപ്തിക്കെതിരേ ആത്മഹത്യാ സ്ക്വാഡ് രൂപവത്കരിക്കുന്നതിനുള്ള രഹസ്യ നീക്കം പലയിടത്തും നടക്കുന്നതായും അതിനാൽ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും പോലീസ് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. വായ്പക്കുടിശ്ശിക ഗഡുക്കളായി അടയ്ക്കുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ല. കോടതി ഉത്തരവുകളും ഇതിന് അനുകൂലമല്ല. അതിനാലാണ് നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്. എന്നത്തേക്കാണ് ഭേദഗതി കൊണ്ടുവരുകയെന്ന് തീരുമാനമായിട്ടില്ല.

ചില സ്ഥലങ്ങളിൽ മാവോവാദികളുൾപ്പെടെയുള്ള തീവ്ര നിലപാടുകാർക്ക് കർഷകർക്കിടയിൽ സ്വാധീനമുറപ്പിക്കാൻ ജപ്തിപോലെയുള്ള നടപടികൾ കാരണമാകുമെന്നതും സർക്കാർ പരിഗണിച്ചതായി സൂചനയുണ്ട്. മിക്കബാങ്കുകളും ജപ്തിക്ക് റവന്യു വകുപ്പ് വഴിയുള്ള നടപടികളാണ് എടുക്കുക. നിശ്ചിത തുക വകുപ്പിലേക്ക് നൽകുകയും വേണം.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.


Share our post
Continue Reading

Kerala

ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

Published

on

Share our post

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.


Share our post
Continue Reading

Trending

error: Content is protected !!