കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ഇ.സി.ജി ടെക്നീഷ്യന്‍ ഒഴിവ്
കണ്ണൂര്‍ : ജില്ലാ ആസ്പത്രിയില്‍ ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, ഇ.സി.ജി.യിലും ഓഡിയോമെട്രിക് ടെക്നോളജിയിലുമുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ പത്ത് മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.