മദ്യലഹരിയിൽ വിമുക്തഭടനെ മർദിച്ച് കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

Share our post

തിരുവനന്തപുരം: പൂജപ്പുരയില്‍ ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌കനെ അടിച്ചുകൊന്നു. വിമുക്തഭടനായ പൂന്തുറ സ്വദേശി പ്രദീപ്(54) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആറംഗസംഘമാണ് പ്രദീപിനെ ബാറിന് പുറത്തുവെച്ച് ആക്രമിച്ചത്. മര്‍ദനത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍ തലയിടിച്ചുവീണാണ് പ്രദീപിന്റെ മരണം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം. സംഭവത്തിന് പിന്നാലെ പ്രതികളെല്ലാം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ അവ്യക്തമായ ചില സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് തുമ്പായി കിട്ടിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. എന്നാല്‍, ഇവര്‍ കൃത്യത്തില്‍ പങ്കാളികളായവരാണോ എന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ വിപുലമായ അന്വേഷണം തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!