Connect with us

THALASSERRY

തലശ്ശേരി ഗവ: കോളേജിന് ലോഗോ ക്ഷണിച്ചു

Published

on

Share our post

തലശ്ശേരി : കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജ് എന്ന് പുനര്‍നാമകരണം ചെയ്ത തലശ്ശേരി ഗവ: കോളേജിന് ലോഗോ ക്ഷണിച്ചു. കോളേജിന്റെ പുതിയ പേരും സ്ഥാപിച്ച വര്‍ഷവും (2014) ഉള്‍പ്പെടുത്തി പി.എന്‍.ജി ഇമേജ് ഫയല്‍ ഫോര്‍മാറ്റിലാണ് തയ്യാറാക്കേണ്ടത്. ഡിസൈന്‍ നവംബര്‍ ഒൻപതിന് മുമ്പായി kbmgclogodesign2023@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കണം. പേര്: KODIYERI BALAKRISHNAN MEMORIAL GOVERNMENT COLLEGE, CHOKLI. ഫോണ്‍: 0490 2966800.


Share our post

THALASSERRY

മാതാപിതാക്കളുടെ മുന്നിൽ വച്ച് മകനെ കുത്തിക്കൊന്ന പ്രതി കുറ്റക്കാരൻ

Published

on

Share our post

തലശ്ശേരി: മാതാപിതാക്കളുടെ മുന്നിൽ വെച്ച് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് കണ്ടെത്തി. തിമിരി ചെക്കിച്ചേരിയിലെ ലോറി ഡ്രൈവർ ശരത്കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസാണ് പ്രതി. ഐ.പി.സി 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി കണ്ടെത്തിയ പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം കേട്ട ശേഷം വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റി.2015 ജനുവരി 27ന് രാത്രി 10 നാണ് കേസിനാധാരമായ സംഭവം. മാതാപിതാക്കളായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽ വെച്ച് ശരത്കുമാറിനെ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാജന്‍റെ കുടുംബം പ്രതി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു മോട്ടോർ ഉപയോഗിച്ച് കുടിവെള്ളമെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് ഓഫിസർമാരായ കെ. വിനോദ്‌കുമാർ, കെ.എ. ബോസ്, എ.വി. ജോൺ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസി ക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീയും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ടി.പി. സജീവനുമാണ് ഹാജരായത്.


Share our post
Continue Reading

THALASSERRY

വയോജനങ്ങൾക്ക് വിനോദവുമായി ലിറ്റിൽ തിയറ്റർ

Published

on

Share our post

ത​ല​ശ്ശേ​രി: വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ​ക​ൽ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലി​രു​ന്ന് ഇ​നി സി​നി​മ​യും കാ​ണാം. ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​യോ​മി​ത്രം ലി​റ്റി​ൽ തി​യ​റ്റ​റാ​ണ് വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യ​ത്. ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ലി​റ്റി​ൽ തി​യ​റ്റ​ർ. കു​ണ്ടു​ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ക​ൽ വി​ശ്ര​മ കേ​ന്ദ്രം പ​ക​ൽ​വീ​ട്ടി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക​മാ​യി മു​ക​ൾ​നി​ല​യി​ലാ​ണ് തി​യ​റ്റ​ർ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​വി​ടെ 75 ഇ​ഞ്ച് നീ​ള​മു​ള്ള ഇ​ന്റ​റാ​ക്റ്റീ​വ് ബോ​ർ​ഡും പ്ര​ത്യേ​ക ശ​ബ്ദ സം​വി​ധാ​ന​വു​മൊ​രു​ക്കി. ഇ​രി​ക്കാ​നാ​വ​ശ്യ​മാ​യ കു​ഷ്യ​ൻ സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം 30 പേ​ർ​ക്ക് തി​യേ​റ്റ​റി​ലി​രു​ന്ന് സി​നി​മ കാ​ണാം.

2.36 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് തി​യ​റ്റ​ർ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ മ​റ്റൊ​രു വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്ര​മാ​യ പു​ല്ല്യോ​ട് പ​ക​ൽ​വീ​ട്ടി​ൽ അ​ൽ​പം കൂ​ടി വ​ലു​പ്പ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള തീ​യ​റ്റ​ർ ഒ​രു​ക്കു​ന്ന​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വി​ഹി​തം ഉ​ൾ​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​ല്ല്യോ​ട് പ​ക​ൽ​വീ​ട്ടി​ൽ ഒ​ന്നാം നി​ല​യി​ൽ പ്ര​ത്യേ​ക​മാ​യി തി​യ​റ്റ​ർ നി​ർ​മി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ പ​റ​ഞ്ഞു. ലി​റ്റി​ൽ തി​യ​റ്റ​ർ ഉ​ദ്ഘാ​ട​നം ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഭാ​സ്ക​ര​ൻ കൂ​രാ​റ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ടി.​കെ. ഷാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Trending

error: Content is protected !!