Connect with us

Kerala

കെ റെയിലിൽ വീണ്ടും ചർച്ച നടത്താൻ ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം; അടിയന്തര പ്രാധാന്യം നൽകണമെന്ന് റെയിൽവേ ബോർഡ്

Published

on

Share our post

തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷനുമായി വീണ്ടും ചർച്ച ചെയ്യണമെന്ന് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി റെയിൽവേ ബോർഡ്. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തെ സമീപിക്കണമെന്നും ദക്ഷിണ റെയിൽവേയുടെ അഭിപ്രായങ്ങൾ വേഗത്തിൽ അറിയിക്കണമെന്നും ബോർഡ് നിർദേശിച്ചിരിക്കുകയാണ്.

കെ റെയിൽ സംബന്ധിച്ച വിഷയങ്ങൾ കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷനുമായി ച‌ർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഒക്‌ടോബർ 18ന് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേ അധികൃതർക്ക് കത്ത് നൽകിയിരുന്നു. ചർച്ചകൾക്കു ശേഷം ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന് റിപ്പോർട്ടും നൽകി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ ദക്ഷിണ റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേത്തുടർന്നാണ് വീണ്ടും ച‌ർച്ച നടത്താൻ റെയിൽവേ ബോർഡ് നിർദേശിച്ചത്.റെയിൽവേ ബോ‌ർിഡിന്റെ നിർദേശം പദ്ധതിക്ക് അനുകൂലമാണെന്ന് സിൽവർ ലൈൻ അധികൃതർ പറയുന്നു. കെ റെയിലിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് 2020 ജൂൺ 17നാണ് റെയിൽവേ ബോർഡിന് സമർപ്പിച്ചത്. ഭൂമി ഏറ്റെടുക്കലിന് പുറമേ അലൈൻമെന്റിലും പ്രശ്‌നങ്ങളുള്ളതായി ബോർഡ് കണ്ടെത്തിയിരുന്നു.

പദ്ധതിയുടെ ഡി.പി.ആറിൽ ദക്ഷിണ റെയിൽവേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കിയതിനെത്തുടർന്നാണ് ബോർഡ് ഇടപെടൽ നടത്തിയിരിക്കുന്നതെന്നാണ് സൂചന.


Share our post

Kerala

രണ്ട് മാസം മുന്‍പ് സ്‌കൂട്ടര്‍ മോഷ്ടിച്ചു;ഫുള്‍ ടാങ്ക് പെട്രോളും പുതിയ ടയറുമിട്ട് തിരികെ വെച്ചു

Published

on

Share our post

മോഷ്ടിച്ച സ്‌കൂട്ടറില്‍ ഫുള്‍ ടാങ്ക് പെട്രോളടിച്ച് പുറകില്‍ പുതിയ ടയറുമിട്ട് രണ്ട് മാസം മുന്‍പ് മോഷ്ടിച്ചയിടത്ത് വീണ്ടും കൊണ്ടുവെച്ച് കള്ളന്‍. വടക്കേമണ്ണയിലാണ് സംഭവം.

വടക്കേമണ്ണയിലെ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരായ കെ പി ഷാഫിയും ബാബുവും ഉപയോഗിച്ചിരുന്ന സ്‌കൂട്ടറാണ് രണ്ട് മാസം മുന്‍പാണ് നമസ്‌കാരത്തിനായി ടൗണ്‍ മസ്ജിദിലേക്കെത്തിയ സമയത്താണ് സ്‌കൂട്ടര്‍ മോഷണം പോയത്. സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്ന കടയ്ക്ക് മുന്നിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ സ്‌കൂട്ടറുമായി കടന്നുകളയുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കിയിരുന്നു.

രണ്ട് മാസത്തിന് ശേഷം ഇന്നലെ രാവിലെ ഇവര്‍ കട തുറക്കാന്‍ വന്നപ്പോഴാണ് നഷ്ടപ്പെട്ട സ്‌കൂട്ടര്‍ കടയ്ക്ക് മുമ്പില്‍ ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചു. തലേന്ന് ഇവര്‍ കടയടച്ചുപോയതിന് ശേഷം രാത്രി 10 മണി കഴിഞ്ഞ് മോഷ്ടാവ് തന്നെ സ്‌കൂട്ടര്‍ കൊണ്ടുവന്ന് കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട് ഓടിപോവുന്നതായാണ് സിസിടിവിയില്‍ കണ്ടത്. സ്‌കൂട്ടറിന് ചെറിയ കേടുപാടുകളുണ്ടെങ്കിലും തിരിച്ചു കിട്ടിയല്ലോ എന്ന സന്തോഷത്തിലും ആശ്വാസത്തിലുമാണിവര്‍.


Share our post
Continue Reading

Kerala

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9496244701.


Share our post
Continue Reading

Kerala

നിസാരമെന്ന് തോന്നാം, പക്ഷെ അവഗണിക്കരുത്; വൈറ്റമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങള്‍

Published

on

Share our post

ഇന്ന് പലരും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനായ വിറ്റാമിന്‍ ഡി ഹൃദയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ നിരവധി ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഘടകമാണ്. മനുഷ്യ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ 25 ഹൈഡ്രോക്‌സി വിറ്റാമിന്‍ ഡി 20 മുതല്‍ 40 ng/mLവരെ ആവശ്യമാണ്. വിറ്റമിന്‍ ഡി യുടെ കുറവ് ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. വൈറ്റമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പല രീതിയിലാണ് ശരീരം കാണിക്കുന്നത്. അസ്ഥികളുടെ ബലഹീനത, ക്ഷീണം തുടങ്ങി നാം അവഗണിക്കുന്നതും അറിയപ്പെടാത്തതുമായ നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. ഈ ലക്ഷണങ്ങളൊക്കെ നേരത്തെ തിരിച്ചറിയുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.

പേശികളിലെ അതി കഠിനമായ വേദന

വിറ്റാമിന്‍ ഡി കുറവിന്റെ ഒരു പ്രധാന ലക്ഷണം വിട്ടുമാറാതെയുള്ള പേശിവേദനയാണ്. പല ആളുകളും ഇത് ക്ഷീണമായിട്ടോ പ്രായമായ ആളുകളിലാണെങ്കില്‍ വാര്‍ദ്ധക്യം കടന്നുവരുന്ന ലക്ഷണമായിട്ടോ തെറ്റിദ്ധരിക്കാറുണ്ട്. പേശികളുടെ പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവയുടെ കുറവ് പേശികളുടെ ബലഹീനത, മലബന്ധം എന്നിവയ്ക്ക് കാരണമാകും. സ്ഥിരമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവുമൂലമാകാം.

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍

നമ്മുടെ മാനസികാവസ്ഥയിലുള്ള മാറ്റങ്ങളെയും വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനം സ്വാധീനിക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ സെറാടോണിന്റെ ഉത്പാദനത്തുനും വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇതിന്റെ കുറവ് മാനസികാവസ്ഥയെ മോശമായി ബാധിക്കുകയും ഉത്കണ്ഠയ്‌ക്കോ വിഷാദത്തിനോ പോലും കാരണമാവുകയും ചെയ്തേക്കാം. Sesonal Affective Disorder (SAD) ഉളളവരില്‍ വിറ്റാമിന്‍ ഡി യുടെ കുറവ് മൂലം പലപ്പോഴും ലക്ഷണങ്ങള്‍ വഷളാകാറുണ്ട്, പ്രത്യേകിച്ച് തണുപ്പ് കാലത്ത്.

മുടികൊഴിച്ചില്‍

മുടി കൊഴിച്ചിലിന് മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വിറ്റാമിന്‍ ഡി യുടെ അളവ് പരിശോധിക്കുന്നത് നന്നായിരിക്കും. പുതിയ രോമങ്ങളുണ്ടാകുന്നതില്‍ ഈ വൈറ്റമിന്‍ പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല ഇതിന്റെ കുറവ് കഠിനമായ മുടികൊഴിച്ചിലിന് കാരണമാകുന്ന ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡറായ അലോപ്പീസിയ ഏരിയ പോലെയുളള അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

വിറ്റാമിന്‍ ഡി-യുടെ കുറവ് Irritable Bowel Syndrome (IBS), വയറിളക്കം അല്ലെങ്കില്‍ മലബന്ധം തുടങ്ങിയ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിറ്റാമിന്‍ ഡിയുടെ കുറവ് ദഹന സംബന്ധമായ അസ്വസ്ഥതകള്‍ക്കും അണുബാധകള്‍ക്കുമുള്ള സാധ്യതവര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.


Share our post
Continue Reading

Trending

error: Content is protected !!