Kerala
പിഴയടച്ചില്ലെങ്കില്‍ ഡിസംബര്‍ ഒന്ന് മുതല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്ന് മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളില്‍ 273 ജീവന്‍ നഷ്ടപ്പെട്ടു. എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണുണ്ടായത്. അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണനിരക്കിൽ ഇനിയും വ്യത്യാസം വരാം.
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ്ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകൾതയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 21,865. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 16,581. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-23,296, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 25,633, മൊബൈൽ ഫോൺ ഉപയോഗം-662, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിൾ റൈഡ്- 698 തുടങ്ങിയവയാണ് ഒക്ടോബർ മാസം കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ഇക്കാലയളവില്‍ 13 MP-MLA വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
രണ്ട് മാസം മുന്‍പ് സ്‌കൂട്ടര്‍ മോഷ്ടിച്ചു;ഫുള്‍ ടാങ്ക് പെട്രോളും പുതിയ ടയറുമിട്ട് തിരികെ വെച്ചു


മോഷ്ടിച്ച സ്‌കൂട്ടറില്‍ ഫുള്‍ ടാങ്ക് പെട്രോളടിച്ച് പുറകില്‍ പുതിയ ടയറുമിട്ട് രണ്ട് മാസം മുന്‍പ് മോഷ്ടിച്ചയിടത്ത് വീണ്ടും കൊണ്ടുവെച്ച് കള്ളന്‍. വടക്കേമണ്ണയിലാണ് സംഭവം.
വടക്കേമണ്ണയിലെ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരായ കെ പി ഷാഫിയും ബാബുവും ഉപയോഗിച്ചിരുന്ന സ്‌കൂട്ടറാണ് രണ്ട് മാസം മുന്‍പാണ് നമസ്‌കാരത്തിനായി ടൗണ്‍ മസ്ജിദിലേക്കെത്തിയ സമയത്താണ് സ്‌കൂട്ടര്‍ മോഷണം പോയത്. സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്ന കടയ്ക്ക് മുന്നിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ സ്‌കൂട്ടറുമായി കടന്നുകളയുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കിയിരുന്നു.
രണ്ട് മാസത്തിന് ശേഷം ഇന്നലെ രാവിലെ ഇവര്‍ കട തുറക്കാന്‍ വന്നപ്പോഴാണ് നഷ്ടപ്പെട്ട സ്‌കൂട്ടര്‍ കടയ്ക്ക് മുമ്പില്‍ ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചു. തലേന്ന് ഇവര്‍ കടയടച്ചുപോയതിന് ശേഷം രാത്രി 10 മണി കഴിഞ്ഞ് മോഷ്ടാവ് തന്നെ സ്‌കൂട്ടര്‍ കൊണ്ടുവന്ന് കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട് ഓടിപോവുന്നതായാണ് സിസിടിവിയില്‍ കണ്ടത്. സ്‌കൂട്ടറിന് ചെറിയ കേടുപാടുകളുണ്ടെങ്കിലും തിരിച്ചു കിട്ടിയല്ലോ എന്ന സന്തോഷത്തിലും ആശ്വാസത്തിലുമാണിവര്‍.
Kerala
നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9496244701.
Kerala
നിസാരമെന്ന് തോന്നാം, പക്ഷെ അവഗണിക്കരുത്; വൈറ്റമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങള്‍


ഇന്ന് പലരും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനായ വിറ്റാമിന്‍ ഡി ഹൃദയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ നിരവധി ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഘടകമാണ്. മനുഷ്യ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ 25 ഹൈഡ്രോക്‌സി വിറ്റാമിന്‍ ഡി 20 മുതല്‍ 40 ng/mLവരെ ആവശ്യമാണ്. വിറ്റമിന്‍ ഡി യുടെ കുറവ് ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. വൈറ്റമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പല രീതിയിലാണ് ശരീരം കാണിക്കുന്നത്. അസ്ഥികളുടെ ബലഹീനത, ക്ഷീണം തുടങ്ങി നാം അവഗണിക്കുന്നതും അറിയപ്പെടാത്തതുമായ നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. ഈ ലക്ഷണങ്ങളൊക്കെ നേരത്തെ തിരിച്ചറിയുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.
പേശികളിലെ അതി കഠിനമായ വേദന
വിറ്റാമിന്‍ ഡി കുറവിന്റെ ഒരു പ്രധാന ലക്ഷണം വിട്ടുമാറാതെയുള്ള പേശിവേദനയാണ്. പല ആളുകളും ഇത് ക്ഷീണമായിട്ടോ പ്രായമായ ആളുകളിലാണെങ്കില്‍ വാര്‍ദ്ധക്യം കടന്നുവരുന്ന ലക്ഷണമായിട്ടോ തെറ്റിദ്ധരിക്കാറുണ്ട്. പേശികളുടെ പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവയുടെ കുറവ് പേശികളുടെ ബലഹീനത, മലബന്ധം എന്നിവയ്ക്ക് കാരണമാകും. സ്ഥിരമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവുമൂലമാകാം.
മാനസികാവസ്ഥയിലെ മാറ്റങ്ങള്‍
നമ്മുടെ മാനസികാവസ്ഥയിലുള്ള മാറ്റങ്ങളെയും വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനം സ്വാധീനിക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ സെറാടോണിന്റെ ഉത്പാദനത്തുനും വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇതിന്റെ കുറവ് മാനസികാവസ്ഥയെ മോശമായി ബാധിക്കുകയും ഉത്കണ്ഠയ്‌ക്കോ വിഷാദത്തിനോ പോലും കാരണമാവുകയും ചെയ്തേക്കാം. Sesonal Affective Disorder (SAD) ഉളളവരില്‍ വിറ്റാമിന്‍ ഡി യുടെ കുറവ് മൂലം പലപ്പോഴും ലക്ഷണങ്ങള്‍ വഷളാകാറുണ്ട്, പ്രത്യേകിച്ച് തണുപ്പ് കാലത്ത്.
മുടികൊഴിച്ചില്‍
മുടി കൊഴിച്ചിലിന് മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വിറ്റാമിന്‍ ഡി യുടെ അളവ് പരിശോധിക്കുന്നത് നന്നായിരിക്കും. പുതിയ രോമങ്ങളുണ്ടാകുന്നതില്‍ ഈ വൈറ്റമിന്‍ പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല ഇതിന്റെ കുറവ് കഠിനമായ മുടികൊഴിച്ചിലിന് കാരണമാകുന്ന ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡറായ അലോപ്പീസിയ ഏരിയ പോലെയുളള അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു.
കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
വിറ്റാമിന്‍ ഡി-യുടെ കുറവ് Irritable Bowel Syndrome (IBS), വയറിളക്കം അല്ലെങ്കില്‍ മലബന്ധം തുടങ്ങിയ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിറ്റാമിന്‍ ഡിയുടെ കുറവ് ദഹന സംബന്ധമായ അസ്വസ്ഥതകള്‍ക്കും അണുബാധകള്‍ക്കുമുള്ള സാധ്യതവര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്