ഹോമിയോപ്പതി സുവർണ്ണ ജൂബിലി; പേരാവൂരിൽ ഷീ ക്യാമ്പയിൻ നടന്നു

പേരാവൂർ : കേരള ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേരാവൂരിൽ ഷീ ക്യാമ്പയിൻ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എം. ശൈലജ, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, കെ.വി. ശരത്, റീന മനോഹരൻ, റജീന സിറാജ്, ജോസ് ആന്റണി, ബേബി സോജ, കെ.എ. രജീഷ്, ഡോ.എ.പി. സുധീര എന്നിവർ സംസാരിച്ചു. കൊട്ടിയൂർ മെഡിക്കൽ ഓഫീസർ ഡോ. ചാർലി മാത്യു ബോധവത്കരണ ക്ലാസ് നടത്തി.