കൊട്ടംചുരം കനൽ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഗ്രാമോത്സവം

പേരാവൂർ: കൊട്ടംചുരം കനൽ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഗ്രാമോത്സവവും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവും നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ചിത്രകാരൻ നിജീഷ് ഭാസ്‌ക്കർ, നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റ് മെഡൽ ജേതാവ് രഞ്ജിത്ത് മാക്കുറ്റി, വോളിബോൾ താരം ഫെസ്വിൻ മാത്യു എന്നിവർക്ക് മണത്തണ ലോക്കൽ സെക്രട്ടറി ടി. വിജയൻ ഉപഹാരം നൽകി.
പി.പി. മനോജ്, ഷൈനി മനോജ്, സി. സനേഷ്, കെ. ശ്രീജിത്ത്, ടി. വൈഷ്ണവ്, എ. പവിത്രൻ, സി. സിവിനേഷ് എന്നിവർ സംസാരിച്ചു.