പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ഭാഗമായി റോഡരികുകൾ ശുചീകരിച്ചു

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ഭാഗമായി മാരത്തൺ റൂട്ടിന്റെ റോഡരികുകൾ ശുചീകരിച്ചു.
ശുചീകരണ പ്രവൃത്തി യു.എം.സി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.
മിഡ്‌നൈറ്റ് മാരത്തൺ സംഘാടക സമിതി ചെയർമാൻ സൈമൺ മേച്ചേരി,വി.കെ.രാധാകൃഷ്ണൻ,വി.കെ.വിനേശൻ,നവാസ് ഇന്ത്യൻ ഇലക്ടിക്കൽസ്,വിനോദ് റോണക്‌സ്,ആർ.പി.എച്ച് അഫ്ത്താബ്, ജോയി ജോൺ തുടങ്ങിയവർ നേതൃത്വം നല്കി.