തപസ്യ കലാസാഹിത്യവേദി പേരാവൂർ മേഖല സർഗോത്സവം

പേരാവൂർ: തപസ്യ കലാസാഹിത്യവേദി പേരാവൂർ മേഖല സർഗോത്സവം ‘നിസർഗ്ഗ മനനം’ സാഹിത്യകാരൻ ഡോ.കൂമുള്ളി ശിവരാമൻ ഉദ്ഘാടനം ചെയ്തു.ആർഷ സംസ്‌കൃതിയുടെ നിലനിൽപ്പിന് കലയും സാഹിത്യവും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തപസ്യ സാഹിത്യ വിഭാഗം കോർഡിനേറ്റർ രജനീ ഗണേഷ് അധ്യക്ഷത വഹിച്ചു.രാമചന്ദ്രൻ കടമ്പേരി, സി.പത്മനാഭൻ, പി.എസ്. മോഹനൻ, രാജൻ,കെ.വരുൺ രാജ് , എൻ.പ്രകാശൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം.മുരളീധരൻ (പ്രസി.) , പി.ദേവദാസ്, രാമചന്ദ്രൻ കടമ്പേരി (വൈസ്.പ്രസി.),രഞ്ജിത്ത് മഹേശ്വരൻ (ജന.സെക്ര.),പി.പി.രോഷ്, സത്യജാ മുരളി ,കെ.ടി.ഷാജി (സെക്ര.) ,ടി.പ്രകാശൻ (ഖജാ.),കെ.രാജൻ (വർക്കിംഗ് പ്രസി.),പി.എസ്.മോഹനൻ,കൂട്ട ജയപ്രകാശ്(രക്ഷാധികാരികൾ).