കെ-ടെറ്റ് വിജ്ഞാപനം; നവംബര്‍ ഏഴ് മുതൽ 17 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : സ്കൂൾ തല അധ്യാപകയോഗ്യതാ പരീക്ഷ (K-TET), അപേക്ഷാ തിയ്യതി തീരുമാനിച്ചു. ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍, സ്പെഷ്യല്‍ വിഭാഗം എന്നീ വിഭാഗങ്ങളിലേക്കുള്ള പരീക്ഷാ തിയതിയാണ് പ്രഖ്യാപിച്ചത്.
നവംബര്‍ ഏഴ് മുതല്‍ 17 വരെ http://ktet.kerala.gov.in വഴി അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി./ എസ്.ടി./ ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവര്‍ക്ക് 250 രൂപ വീതവുമാണ് അപേക്ഷാഫീസ്.
ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് എന്നീ പേയ്മെന്റ് പോര്‍ട്ടലുകളിലൂടെ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, യോഗ്യത, മറ്റു വിവരങ്ങള്‍ ktet.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ യാതൊരു വിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.