ബന്ദിപ്പൂർ വനത്തിൽ വേട്ടക്കാരും വനപാലകരുമായി ഏറ്റുമുട്ടൽ: ഒരാൾ മരിച്ചു

Share our post

കൽപ്പറ്റ: കർണാടക ഗുണ്ടൽപേട്ടിൽ വനംവകുപ്പുദ്യോഗസ്ഥരും വേട്ടക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഒരാൾ കൊല്ലപ്പെട്ടു. വയനാടിനോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ വേട്ടക്കിറങ്ങിയവരും വനപാലകരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

മാൻവേട്ടയ്ക്കിറങ്ങിയവരുമായാണ് ഏറ്റുമുട്ടൽ. ഭീമനബീഡ് സ്വദേശി മനു (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ബന്ദിപൂർ വനത്തിലാണ് മാൻവേട്ടക്കാരുമായി ഏറ്റുമുട്ടൽ നടന്നത്.

10 അംഗ സംഘമാണ് വേട്ട നടത്തിയത്. ഒരാൾ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരുന്നു. എട്ട് പേർക്കായി തെരച്ചിൽ നടക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!