പേരാവൂർ ക്ഷീരസംഘത്തിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് കോൺഗ്രസ്

പേരാവൂർ: അഴിമതിയും ക്രമക്കേടും കാരണം ഭരണ സമിതിയെ സസ്‌പെൻഡ് ചെയ്ത പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി.ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി ബൈജു വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
സാധാരണക്കാരായ ക്ഷീരകർഷകർക്ക് ലഭിക്കേണ്ട ലക്ഷങ്ങൾ അഴിമതിയിലൂടെ തട്ടിയെടുത്ത സി.പി.എം നേതാക്കൾക്കെതിരെ ക്രിമിനൽ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.നടപടി വൈകുന്ന പക്ഷം അഴിമതിക്ക് നേതൃത്വം നല്കിയ സംഘം പ്രസിഡന്റിന്റെ വീട്ടിനു മുന്നിലേക്ക്സമരം വ്യാപിപ്പിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.
മണ്ഡലം പ്രസിഡന്റ് ഷഫീർ ചെക്ക്യാട്ട് അധ്യക്ഷത വഹിച്ചു.മാത്യു എടത്താഴെ,ജോസ് ആന്റണി,നൂറുദ്ദീൻ മുള്ളേരിക്കൽ,കെ.സുഭാഷ്,അരിപ്പയിൽ മജീദ്,സി.ഹരിദാസ്,അബൂബക്കർ പൂക്കോത്ത്,മനോജ് താഴെപ്പുര,സി.പി.ജലാൽ എന്നിവർ സംസാരിച്ചു.