തലശേരിയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന കണ്ടക്ടർക്കെതിരെ വീണ്ടും പോക്സോ കേസ്
തലശേരി : ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി പൊലീസ് രേഖപ്പെടുത്തി. കരിയാട് – തലശേരി റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടർ ചക്കരക്കൽ മൗവ്വഞ്ചേരി എക്കാലിൽ സത്യാനന്ദ (59)നെതിരെ യാണ് ചൊക്ലി പോലീസ് പോക്സോ വകുപ്പ് പ്രകാരം ഒരു കേസ് കൂടി എടുത്തിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തത്. കഴിഞ്ഞ ദിവസം രണ്ട് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് ജയിലിലായത്. നിരവധി വിദ്യാർത്ഥിനികൾ ഈ പ്രതിക്കെതിരെ പരാതി നൽകിയതിനാൽ എല്ലാവരെയും ഒന്നിച്ചെത്തിച്ച് കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയായിരുന്നു. ബസ്സിൽ സ്കൂളിലേക്കുള്ള യാത്രക്കിടയിൽ വിദ്യാർത്ഥിനികളെ ലൈംഗീകമായി പീഢിപ്പിച്ചു എന്നായിരുന്നു പരാതി. കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബസ് തൊഴിലാളികൾ കണ്ണൂർ – തലശേരി മേഖലയിൽ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.