Connect with us

Kerala

പാരാസെറ്റമോളും പാന്റോപ്പുമടക്കം 12 മരുന്നുകൾക്ക് ഗുണനിലവാരമില്ല; സംസ്ഥാനത്ത് നിരോധിച്ചത് ഇവ

Published

on

Share our post

കൊച്ചി : സംസ്ഥാനത്ത് 12 മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണം. ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചത്.

മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്പര്‍, ഉല്പാദിപ്പിച്ച തീയതി, കാലാവധി എന്ന ക്രമത്തില്‍ ചുവടെ:

⭕ Aspirin Gastro Resistant Tablets IP 150 mg – Unicure India Ltd C-21, 22 & 23, Sector 3, Noida, District Gautam Budh Nagar, (UP) -201301 – APET934 – 02/2022 – 01/2024.

⭕ Paracetamol Tablets IP 500mg – GENO Pharmaceuticals Pvt. Ltd., KIADB, Honaga, Balagavi- 591113 – PP132043 – 05/2022 – 04/2026.

⭕ Paracetamol Tablets IP ( Paraband -500) – Danish Health Care (P) Ltd., 76/27-28, Industrial Estate, Maxi Road, Ujjain – 456 010 – PDN23006 – 01/2023 – 12/2024.

⭕ Tramadol Hydrochloride & Acetaminophen Tablets USP (ERADOL-P) – Jineka Healthcare Pvt. Ltd,15, Sec- 6B, IIE, Ranipur, Haridwar-249 403-(U K) – JT-2304286 – 04/2023 -03/2025.

⭕ Clopidogrel & Aspirin Capsules (75 Mg/150 mg) – Mascot Health Series Pvt. Ltd, PIot No: 79.80. Sector-6A. llE. Sidcul. Haridwar-249403 – MC221205 – 12/2022 – 11/2024.

⭕ Sevelamer Carbonate Tablets 400mg (Selamer-400) – Mascot Health Series Pvt. Ltd,Plot No.79,80.Sec-6A, IIE, SIDCUL, Haridwar-249 403. Utharakhand – MT226124B – 12/2022 – 11/2024.

⭕ Pantoprazole Gastro – Resistant Tablets I.P 40 mg (Pantop 40) – Aristo Pharmaceuticals Pvt Ltd, Plot Nos: 2040-46, N H 10, Bhagey Khola, P O Majhitar , East Sikkim -737136 – SPB230255 – 02/2023 – 07/2025.

⭕ Levocetirizine Hydrochloride and Montelukast Sodium Tablets I.P (UVNIL MONT) – Ravenbhel Healthcare Pvt Ltd.,16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133 – 249222004 – 09/2022 – 08/2024.

⭕ Methylprednisolone Tablets IP, Coelone-8 – Vapi Care Pharma Pvt. Ltd, Plot No. 225/3, GIDC, Near Morarji Circle, Vapi – 396195,Gujarat, India – VGT 220187 – 12/2022 – 11/2024.

⭕ Montelukast Sodium and Levocetirizine HCI IP Tablets (LEEVAZ-M) – Areete Life Science Pvt. Ltd, Plot No.5, Sri Sapthagiri Gardens, Kayarambedu, Guduvanchery-603202 – AT204G22 – 07/2022 – 06/2024.

⭕ Ibuprofen and Paracetamol Tablets IP (ALKEMFLAM) – Shiva Biogenetic Laboratories Pvt. Ltd, Village Manpura, Baddi, Dist.Solan(H.P) – 174101 – MT23004SL – 02/2023 – 01/2026.

⭕ Cilnidipine Tablets I.P 20mg – Unimarck Health Care Ltd, Plot No. 24,25,37, Sector 6A, SIDCUL, Haridwar – 249 403 , (Uttarakhand) – UGT22283 – 02/2022 – 01/2024


Share our post

Kerala

ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ്; മലയാളികൾ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകൾ, പിടിമുറുക്കി ഇഡി

Published

on

Share our post

കൊച്ചി: ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ ജനുവരിയില്‍ 4 പേര്‍ ഇഡിയുടെ പിടിയിലായിരുന്നു.സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോണ്‍ ആപ്പ് തട്ടിപ്പ്. ഡൗണ്‍ലോ‍ഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറി. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കേസില്‍ ഇഡി പിടിമുറുക്കിയത്.ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെ ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദും ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസും പിടിയിലായത്.

തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് ഇഡി പറയുന്നു.500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു. വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. പുറമെ ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കും. മോര്‍ഫിങ്ങിലൂടെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചന നൽകി.


Share our post
Continue Reading

Kerala

പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തി ​ഗവേഷകർ, മറ്റൊരു മഹാമാരിക്ക് കാരണമാകുമോ?

Published

on

Share our post

കൊറോണ വൈറസിന്റെ പുതിയ വിഭാ​ഗം കണ്ടെത്തി ചൈനീസ് ​ഗവേഷകർ. HKU5-CoV-2 എന്ന് പേരിട്ടിരിക്കുന്ന വൈറസിനേക്കുറിച്ചുള്ള പഠനം സെൽ സയന്റിഫിക് എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻ​ഗ്ലിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൊറോണ വൈറസുകളേക്കുറിച്ചുള്ള ​ഗവേഷണങ്ങളുടെ പേരിൽ ബാറ്റ് വുമൺ എന്ന പേരിൽ അറിയപ്പെടുന്നയാൾ കൂടിയാണ് ഷി സെൻ​ഗ്ലി.ചൈനയിലെ വവ്വാലുകളിലാണ് പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. മനുഷ്യരിൽ പുതിയ വൈറസിൽ നിന്നുള്ള അണുബാധയ്ക്ക് സാധ്യതയുണ്ടെങ്കിലും മൃ​ഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതിലെ സാധ്യതയേക്കുറിച്ച് കൂടുതൽ ​ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും ​ഗവേഷകർ പറഞ്ഞു. നിലവിൽ നൂറോളം കൊറോണ വൈറസുകൾ ഉണ്ടെങ്കിലും മനുഷ്യരെ ബാധിക്കാനിടയുള്ളവ വളരെ കുറവാണ്.

ഹോങ്കോങ്ങിൽ ജാപ്പനീസ് ഹൗസ് ബാറ്റുകളിൽ ആദ്യം സ്ഥിരീകരിച്ച HKU5 കൊറോണ വൈറസിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് HKU5-CoV-2. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വുഹാൻ സർവകലാശാലയിലെയും ​ഗവേഷകർക്കൊപ്പമാണ് ഷി സെൻ​ഗ്ലി പുതിയ വൈറസിന്മേൽ ​ഗവേഷണം നടത്തിയത്.കോവിഡ് 19-ന് കാരണമാകുന്ന SARS-CoV-2 വൈറസുകളേപ്പോലെ HKU5-CoV-2 വൈറസ് എളുപ്പത്തിൽ മനുഷ്യകോശങ്ങളിൽ പ്രവേശിക്കില്ലെന്നത് ആശ്വാസകരമാണെന്ന് ​ഗവേഷകർ പറയുന്നു.

അതേസമയം പുതിയ വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമായേക്കുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് മിനെസോട്ട സർവകലാശാലയിലെ സാംക്രമികരോ​ഗ വിദ​ഗ്ധനായ ഡോ. മിഷേൽ ഒസ്റ്റെർഹോം പറഞ്ഞു. 2019-നെ അപേക്ഷിച്ച് ജനങ്ങൾ ഇത്തരം വൈറസുകളിൽ നിന്ന് പ്രതിരോധശേഷിയാർജിച്ചിട്ടുണ്ടെന്നും അത് മഹാമാരി സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.2019 ഡിസംബറിൽ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തെ പലഭാ​ഗങ്ങളിലും രോ​ഗവ്യാപനമുണ്ടാവുകയും ലോകാരോ​ഗ്യസംഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. രോ​ഗികളുടെ എണ്ണവും മരണനിരക്കും വർധിച്ച സാഹചര്യത്തിൽ പലരാജ്യങ്ങളും ലോക്ക്ഡൗണിലേക്കും പോയി. 2025 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം കൊറോണ വൈറസ് മൂലം 7,087,718 മരണങ്ങളാണ് സ്ഥിരീകരിച്ചത്.


Share our post
Continue Reading

Kerala

‘കാൻസര്‍ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം, സ്ക്രീനിങ് ഭയപ്പെടേണ്ട’, അവബോധത്തിന് അതിജീവിതരുടെ സംഗമം

Published

on

Share our post

തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മലബാര്‍ മേഖലയിലെ സ്വകാര്യ കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും കാന്‍സര്‍ രോഗമുക്തി നേടിയവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 22ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ചാണ് കാന്‍സര്‍ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഗമത്തില്‍ പങ്കെടുത്ത് ആശയവിനിമയം നടത്തും.

കാന്‍സര്‍ സ്‌ക്രീനിംഗിന് പലരും ഇപ്പോഴും ഭയപ്പെടുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് കാന്‍സര്‍ അതിജീവിതര്‍ക്ക് നല്‍കാനുള്ളത്. അവരുടെ വാക്കുകള്‍, അവര്‍ കടന്നു വന്ന വഴികള്‍ മറ്റുള്ളവരില്‍ ഏറെ പ്രചോദനമുണ്ടാക്കും. ഇനിയും കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുക്കാത്ത സ്ത്രീകളുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തേണ്ടതാണ്. കാന്‍സര്‍ അതിജീവിതരുടെ സംഗമത്തോടനുബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്കിലെ വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗും സംഘടിപ്പിക്കും.


Share our post
Continue Reading

Trending

error: Content is protected !!