Kerala
എൻ.എം.എം.എസ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

ഗവൺമെൻറ്/എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള എൻ.എം.എം.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2023 നവംബർ 8 വൈകുന്നേരം 5 മണി വരെ നീട്ടി. എട്ടാം ക്ലാസിൽ നിന്നും എൻ.എം.എം.എസ് പരീക്ഷ എഴുതി യോഗ്യത നേടുന്ന വിദ്യാർത്ഥിക്ക് 9,10,11,12 ക്ലാസുകളിൽ 12000/- രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആവശ്യമായ രേഖകൾ
1. ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്, മുഖം വ്യക്തമായത്).
2. ജനന സർട്ടിഫിക്കറ്റ്.
3. ആധാർ കാർഡ്.
4. വരുമാന സർട്ടിഫിക്കറ്റ്.
5. ജാതി സർട്ടിഫിക്കറ്റ് (SC/ST വിദ്യാർത്ഥികൾക്ക് മാത്രം).
6. ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് (ശതമാനത്തിൽ മാർക്ക് രേഖപ്പെടുത്തിയത്).
7. എട്ടാം ക്ലാസിലെ അഡ്മിഷൻ നമ്പർ.
8. മൊബൈൽ ഫോൺ കൊണ്ട് വരണം.
9. വിഭിന്ന ശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
വരുമാനം, ജാതി സർട്ടിഫിക്കറ്റുകൾക്ക് അക്ഷയ കേന്ദ്രത്തിൽ നിന്ന് തന്നെ അപേക്ഷ നൽകാവുന്നതാണ്.
Kerala
പരാതികള്‍ ഇനി വേഗത്തില്‍ പരിഹരിക്കാം; ‘സമയം’ പദ്ധതിയുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതികള്‍ നീണ്ടു പോകുന്നെന്നും പരാതിക്കാരന് നീതി ലഭിക്കുന്നില്ലെന്നും ഉള്ള പരാതികള്‍ ഇനി ഉണ്ടാകില്ല. പോലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതും എന്നാല്‍ പിന്നീട് ക്രിമിനല്‍ കേസ് ആകാന്‍ സാധ്യതയുള്ളതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് സമയം. ഇതിന്റെ ജില്ലാതല ഉദ്ഘാടനം മെയ് 3 ന് രാവിലെ 10 ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജസ്റ്റിസ് ഡോ. കൗസര്‍ ഇടപ്പഗത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സ്‌പെഷ്യല്‍ ജഡ്ജുമായ എസ്.ഷംനാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് , റുറല്‍ എസ്പി കെ.കെ.എസ് സുദര്‍ശനന്‍ എന്നിവര്‍ പങ്കെടുക്കും.
സിവില്‍വ്യവഹാരങ്ങളും, നിസാരമായ ക്രിമിനല്‍ തര്‍ക്കങ്ങള്‍ എന്നിവയില്‍ പോലീസിന് വേഗത്തില്‍ കേസ് എടുത്ത് വാദിക്ക് അനുകൂലമായ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ കക്ഷികള്‍ പ്രശ്‌നം സങ്കീര്‍ണ്ണമാക്കി വലിയ കേസുകളിലേക്ക് പോകുന്ന സാഹചര്യം സംസ്ഥാനത്ത് കൂടുതല്‍ ആയി വരുന്ന സാഹചര്യത്തിലാണ് സമയത്തിന് പ്രധാന്യം നല്‍കി കൊണ്ട് നീതി വേഗത്തില്‍ കക്ഷികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയാല്‍ പോലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതും പിന്നീട് ക്രിമിനല്‍ കേസ് ആകാന്‍ സാധ്യതയുള്ള കേസുകളില്‍ മധ്യസ്ഥത വഹിച്ച് തീര്‍പ്പാക്കമെന്ന് കേരള പോലീസ് ആക്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈക്കാര്യം മനസിലാകാതെ കക്ഷികള്‍ തന്നെ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് ഉള്ളത്.ഈ സാഹചര്യത്തില്‍ എസ്എച്ച്ഒ മാര്‍ക്ക് കേസ് ഉടന്‍ തന്നെ ഡിഎല്‍എസ്എ ക്കോ, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി കൈമാറാം. തുടര്‍ന്ന് ഡിഎല്‍എസ്എയിലോ, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയിലേയോ ബന്ധപ്പെട്ട കണ്‍സിലിയേറ്റര്‍ (പരിശീലനം ലഭിച്ച പാനല്‍ ലോയര്‍) ഇരുകക്ഷികളുമായി മധ്യസ്ഥത ചര്‍ച്ച നടത്തി പ്രശ്‌നം ഇരു കക്ഷികള്‍ക്കും സ്വീകാര്യമായ രീതിയില്‍ ഒരു കരാറില്‍ ഏര്‍പ്പെടുകയും, ആ കരാര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തില്‍ ജഡ്ജ്‌മെന്റായി പുറപ്പെടുവിക്കും. അത് ഒരു കോടതി വിധി പോലെ തുല്യമായിരിക്കും. മാത്രമല്ല അതിന്‍ മേല്‍, മേല്‍ കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ സാധ്യമല്ല. ഇരുകക്ഷികളും വന്ന് ചേരുന്ന ആദ്യ ദിവസം തന്നെ ഇതിലൂടെ പ്രശ്‌നം. പരിഹരിക്കാനാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
കേരള ഹൈക്കോടതി അധ്യക്ഷനും, കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംസ്ഥാന തലത്തിലെ സമയം പദ്ധതിയുടെ സ്റ്റിയറിംഗ് കമ്മിറ്റി. ഒരു അഭിഭാഷകനായിരിക്കും പദ്ധതിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ സംസ്ഥാന ജില്ലാ തലത്തിലും പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍മാര്‍ നോഡല്‍ ഓഫീസറായിരിക്കും. ഇവരെ സംസ്ഥാന പോലീസ് മേധാവിയാകും നിയമിക്കുക. കൂടാതെ പോലീസ് സ്‌റ്റേഷന്‍ തലത്തിലും നോഡല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരിക്കും. ജില്ലാ തലത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറ്റിയും താലൂക്ക് തലത്തില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുമായിരിക്കും ഇതിന്റെ നടത്തിപ്പ് എന്ന് സിറ്റി പോലീസ് ഓഫീസില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സ്‌പെഷ്യല്‍ ജഡ്ജുമായ എസ്.ഷംനാദ്, ഡി സി പി ( അഡ്മി) എസ്.എം സഹിര്‍ , സൈബര്‍ സിറ്റി എ സി പി ജെ.കെ. ഡി നില്‍ എന്നിവര്‍ അറിയിച്ചു.
Kerala
ഗ്രീഷ്മോത്സവത്തിന് ഒരുങ്ങി ഊട്ടി; പനിനീർപ്പൂ ഉദ്യാനത്തിൽ ലക്ഷക്കണക്കിന് ചെടികൾ പൂവണിഞ്ഞു

ഊട്ടി: മേയ് മാസത്തിൽ ആരംഭിക്കുന്ന ഗ്രീഷ്മോത്സവത്തിന് ഊട്ടി ഒരുങ്ങി. പനിനീർപ്പൂ ഉദ്യാനത്തിൽ 4,200-ഓളം ഇനത്തിലുള്ള ലക്ഷക്കണക്കിന് ചെടികൾ പൂവണിഞ്ഞു. പച്ച, നീല, റോസ്, രണ്ടുവർണങ്ങൾ ചേർന്നവ, വയലറ്റ് തുടങ്ങി അപൂർവമായ ഇനങ്ങളുണ്ട്.സസ്യോദ്യാനത്തിൽ ഒരുലക്ഷത്തോളം ചട്ടികളിൽ നട്ടുവളർത്തിയ ചെടികൾ പൂവിട്ടു. ഇവയിൽ ചിലത് ഗാലറിയിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. മേയ് 10 മുതൽ മൂന്നു ദിവസമാണ് പനിനീർപ്പൂമേള. സസ്യോദ്യാനത്തിൽ 16 മുതൽ 21 വരെ പുഷ്‌പമേള നടക്കും. മേയ് മൂന്നിന് കോത്തഗിരി നെഹ്‌റുപാർക്കിൽ നടക്കുന്ന പച്ചക്കറിമേളയോടെയാണ് ഗ്രീഷ്മോത്സവം ആരംഭിക്കുക.
എന്നാൽ, മേളകൾ തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ ഊട്ടിയിലെത്തുന്ന സഞ്ചാരികൾക്ക് ആവശ്യത്തിന് ശൗചാലയങ്ങളോ പാർക്കിങ് സൗകര്യങ്ങളോ ഒരുക്കാനായിട്ടില്ല. ഉല്ലാസകേന്ദ്രങ്ങൾ കോർത്തിണക്കി സർക്യൂട്ട് ബസ്‌സർവീസ് ഉണ്ടെങ്കിലും തിരക്കുള്ള ദിവസങ്ങളിൽ സഞ്ചാരികൾ വലയുന്നു. മേയ് ആദ്യവാരത്തോടെ കൂടുതൽ ബസ് സർവീസ് ആരംഭിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
Kerala
ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ തെന്നിയാണ് കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണത്. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ആഴത്തിൽ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്