ഷാലിമാർ ഡ്രൈ ഫ്രൂട്ട്‌സ് ആൻഡ് സ്‌പൈസസ് വിപുലീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി

പേരാവൂർ: കൊട്ടിയൂർ റോഡ് ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഡ്രൈ ഫ്രൂട്ട്‌സ് ആൻഡ് സ്‌പൈസസ് വിപുലീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, വാർഡ് മെമ്പർ റജീന സിറാജ്, നൂറുദ്ദീൻ മുള്ളേരിക്കൽ, സുരേഷ് ചാലാറത്ത്, ഷഫീർ ചെക്ക്യാട്ട്, സിറാജ് പൂക്കോത്ത്, ഷിനോജ് നരിതൂക്കിൽ, കെ.കെ. രാമചന്ദ്രൻ, ഷബി നന്ത്യത്ത്, കെ.എം. ബഷീർ എന്നിവർ സംസാരിച്ചു.