കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കീം സ്കോളർഷിപ്പ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോളേജ്, സർവകലാശാല വിദ്യാർഥികൾക്കായി 2023-24 വർഷം ഏർപ്പെടുത്തിയിട്ടുള്ള സെൻട്രൽ സെക്ടർ സ്കീം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 82,000 സ്കോളർഷിപ്പുകളാണുള്ളത്. പ്രൊഫഷനൽ കോഴ്സുകൾ ഉൾപ്പെടെ ബിരുദ, ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന റെഗുലർ വിദ്യാർഥികൾക്കാണ് അവസരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യം. ജനസംഖ്യാടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് വിഭജിച്ച് നൽകും. 50 ശതമാനം സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കുള്ളതാണ്.
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ . 80 ശതമാനം കുറയാതെ വിജയിച്ചവർക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങളിലെ റെഗുലർ വിദ്യാർഥികളാവണം. വാർഷിക കുടുംബവരുമാനം നാലരലക്ഷം രൂപയിൽ കവിയരുത്.സെൻട്രൽ സെക്ടർ സ്കീം സ്കോളർഷിപ്പിന്റെ വിശദവിവരങ്ങൾ http://scholarships.gov.in ൽ ലഭിക്കും. പുതിയ അപേക്ഷ ഓൺലൈനായി ഡിസംബർ 31നകം സമർപ്പിക്കണം.