എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ: മാരക ലഹരി മരുന്നായ എം .ഡി. എം. എ യുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ കാക്കത്തോട് സ്വദേശി സി കെ ഹാഷിം (27) നെയാണ് തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ വി വിപിൻ കുമാറും സംഘവും പിടിക്കൂടിയത്.
തളിപ്പറമ്പ കാക്കത്തോട് വച്ചാണ് ഇയാൾ 0.698 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.തളിപ്പറമ്പ ടൗൺ ഭാഗത്ത് മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാഷിമെന്ന് എക്സൈസ് സംഘം പറഞ്ഞു.
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഹാഷിം രണ്ട് ആഴ്ച മുമ്പേയാണ് ജയിലിൽ നിന്നും ഇറങ്ങിയത്.പ്രതിയെ തളിപ്പറമ്പ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശേധനയിൽ പ്രിവെന്റീവ് ഓഫീസർമാരായ കെ. കെ രാജേന്ദ്രൻ, പി. കെ രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, വി. ധനേഷ്, ടി. വി വിജിത്ത്, റെനിൽ കൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സി നിത്യ എക്സ്സൈസ് ഡ്രൈവർ സി. വി അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.