കണിച്ചാറിൽ ശനിയാഴ്ച നടത്താനിരുന്ന പ്രശ്‌ന പരിഹാര അദാലത്ത് മാറ്റിവെച്ചു

കണിച്ചാര്‍:ജില്ലാ നിയമ സേവന അതോറിറ്റിയുടെയും കണിച്ചാര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 4 ന് (ശനിയാഴ്ച) നടത്താനിരുന്ന പ്രശ്‌നപരിഹാര അദാലത്ത് മാറ്റിവെച്ചു .നവംബര്‍ 23 വ്യാഴാഴ്ചയിലേക്കാണ് അദാലത്ത് പുനര്‍ക്രമീകരിച്ചിട്ടുള്ളത്.
വെള്ളം, വൈദ്യുതി , ഗതാഗതം, ബാങ്ക് ലോണ്‍, തൊഴിലുറപ്പ് വേതനം, അതിര് തര്‍ക്കം, നഷ്ടപരിഹാരം ലഭ്യമാകാതിരിക്കല്‍ എന്നിങ്ങനെയുള്ള ഏതൊരു പ്രശ്‌നവുമായും ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് അദാലത്തിലേക്ക് നല്‍കാവുന്നതാണ്.
പരാതികള്‍ വെള്ള പേപ്പറില്‍ നവംബര്‍ 15 ന് മുന്‍പായി വാര്‍ഡ് മെമ്പര്‍മാര്‍, അംഗനവാടി അധ്യാപകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ മുഖേനയോ, പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെയോ നേരിട്ട് നല്‍കാവുന്നതാണ്.
സെക്രട്ടറി
ലീഗല്‍ സര്‍വീസ് അതോറിറ്റി
കണ്ണൂര്‍ ജില്ല
തലശ്ശേരി എന്ന മേല്‍വിലാസത്തിലാണ് പരാതികള്‍ നല്‍കേണ്ടത്. എഴുതി നല്‍കുന്ന പരാതികളില്‍ പരാതിക്കാരന്റെയും ആരോപണ വിധേയന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. അദാലത്ത് ദിനത്തില്‍ പരാതിക്കാരന്‍ പഞ്ചായത്തില്‍ ഹാജരാകേണ്ടതുമാണ്.