ഷാജന് സ്കറിയയ്ക്ക് ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് നിലമ്പൂര്‍ പോലീസാണ് ഷാജനെതിരേ കേസെടുത്തത്. കേസില്‍ ഹൈക്കോടതി പിന്നീട് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഷാജന്റെ പ്രസ്താവനയില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ജാമ്യം റദ്ദാക്കുന്ന നടപടിയിലേക്ക് കോടതി പോകുന്നില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
അതേസമയം ഷാജന് അനുകൂലമായി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കേസിന്റെ വിചാരണ അടക്കമുള്ള കാര്യങ്ങളെ ബാധിക്കാന്‍ പാടില്ലെന്നും കോടതി നിർദേശിച്ചു.