മുരിങ്ങോടി കൈരളി യൂത്ത് ലീഗ് വായനശാലക്ക് പുസ്തകങ്ങൾ കൈമാറി

പേരാവൂർ: ആർ.ജെ.ഡി പേരാവൂർ മണ്ഡലം കമ്മിറ്റി സമാഹരിച്ച എം.പി .വീരേന്ദ്രകുമാറിന്റെയും കെ.പി.എ റഹീമിന്റെയും പുസ്തകങ്ങൾ മുരിങ്ങോടി കൈരളി യൂത്ത് ലീഗ് വായനശാലക്ക് നല്കി. ആർ. ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ ഇബ്രാഹിം ലൈബ്രേറിയൻ പത്മനാഭന് കൈമാറി.മുരിങ്ങോടി വാർഡംഗം വി.എം.രഞ്ജുഷ അധ്യക്ഷത വഹിച്ചു.
വായനശാല പ്രസിഡന്റ് കെ. മോഹനൻ ,കെ.കെ.വിജയൻ,എസ്.കെ ഇസ്മായിൽ, കീഴ്പ്പട ഹംസ, വി .കെ .ഷഫീക് എന്നിവർ സംബന്ധിച്ചു.