കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ്: മിനി മാരത്തോണ്‍ രജിസ്ട്രേഷന്‍ തുടങ്ങി

കൂത്തുപറമ്പ് : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൂത്തുപറമ്പ് മണ്ഡലതല നവകേരള സദസിന്റെ ഭാഗമായി മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 19ന് രാവിലെ 6.30ന് പാനൂര്‍ പൂക്കോത്ത് നിന്ന് ആരംഭിച്ച് കൂത്തുപറമ്പ് ടൗണ്‍ വരെയാണ് മാരത്തോണ്‍ നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. താല്‍പര്യമുള്ളവര്‍ 11നകം 9446659418, 9447274561 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.