കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം

Share our post

തിരുവനന്തപുരം: അന്തർ ദേശീയ അംഗീകാരത്തിൽ തിളങ്ങി കേരളത്തിൻെറ ഉത്തരവാദിത്ത ടൂറിസം മിഷൻ. 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.

ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. എത്നിക്ക് ക്യൂസീൻ , എക്സ്പീരിയൻഷ്യൽ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പിലാക്കിയത്.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തർദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്തുമെന്നും കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!