കേളകത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനം; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സന്ദർശിക്കും

കേളകം : കേളകത്ത് കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നീഡ് അനാലിസിസ് റിപ്പോർട്ട് നൽകാൻ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നവംബർ 15 നകം ഡെപ്യൂട്ടി ഡയറക്ടർ കേളകത്ത് സന്ദർശനത്തിന് വരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അറിയിച്ചു.