മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റില്‍ താല്‍ക്കാലിക നിയമനം

റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് താല്‍ക്കാലികമായി വെറ്ററിനറി ബിരുദധാരികളെ (ബി. വി. എസ്. സി & എ എച്ച്) നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ. എസ്. വി. സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം നവംബര്‍ നാലിന് രാവിലെ 11.30ന് കൂടിക്കാഴ്ചക്കായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700267