തപാൽ, കൊറിയർ സേവനങ്ങൾക്ക് ജി.എസ്.ടി
മലപ്പുറം: രജിസ്ട്രേഡ് തപാൽ, കൊറിയർ സേവനങ്ങൾക്ക് നവംബർ ഒന്നു മുതൽ സേവന നികുതി ചുമത്തി. 18 ശതമാന മാണ് ജി.എസ്.ടി. ഒൻപതുശതമാനം കേന്ദ്ര ജി.എ സ്.ടി.യും. ഒൻപതുശതമാനം സംസ്ഥാന വിഹിതവും. സ്പീഡ് പോസ്റ്റിന് നേരത്തേത്തന്നെ ജി.എസ്. ടി. ഉണ്ടായിരുന്നു.
രജിസ്ട്രേഡ് തപാലിന് മിനിമം (20ഗ്രാം വരെ) 22 രൂപ ആയിരു ന്നത് ഇനി നികുതി ഉൾപ്പെടെ 26 രൂപയാകും. അനോളജ്മെന്റ് കാർഡ് ഉൾപ്പെടെ അയക്കുന്നതിന് 25 രൂപയായിരുന്നത് ഇനി 80 ആകും. രജിസ്ട്രേഡ് തപാലിന് 40 ഗ്രാംവരെ മുമ്പ് 27 രൂപയാ യിരുന്നത് ഇനി 32 രൂപയാകും. 60 ഗ്രാംവരെ 32 ആയിരുന്നത് 38 ആകും. തപാൽ സേവനങ്ങളിൽ ബുക്ക് പായ്ക്കറ്റ് മുതൽ, അൺ രജിസ്റ്റേഡ് പാഴ്സൽ, സർവീസ് മണി ഓർഡർ, പോസ്റ്റ് ബോക്സ്, രജിസ്റ്റേഡ് ന്യൂസ് പേപ്പർ തുടങ്ങി 27 വിഭാഗങ്ങളിൽ നികുതിവരും.അതനുസരിച്ച് ചാർജ് കൂടും.