Connect with us

Kerala

കൊങ്കണ്‍വഴിയുള്ള തീവണ്ടികളുടെ സമയമാറ്റം ഇന്നു മുതല്‍

Published

on

Share our post

തിരുവനന്തപുരം: കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് മണ്‍സൂണിനുശേഷമുള്ള സമയമാറ്റം ഇന്നുമുതല്‍ . ഈ സമയക്രമം 2024 ജൂണ്‍ പകുതിവരെ തുടരും.ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 6.16-ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും.

മടക്കയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടുന്ന തീവണ്ടി തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ഡല്‍ഹിയിലെത്തും.

ഹസ്രത്ത് നിസാമുദീന്‍-എറണാകുളം പ്രതിവാര തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20-ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയില്‍ ചൊവ്വാഴ്ചകളില്‍ രാത്രി 11.25-ന് എറണാകുളത്തുനിന്നും പുറപ്പെടുന്ന തീവണ്ടി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ഡല്‍ഹിയിലെത്തും.

വെരാവല്‍-തിരുവനന്തപുരം-വെരാവല്‍ പ്രതിവാര എക്‌സ്പ്രസ് വെരാവലില്‍നിന്നും വ്യാഴാഴ്ചകളില്‍ രാവിലെ 6.30-ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.55-ന് തിരുവനന്തപുരത്തെത്തും.


Share our post

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’; ഡേറ്റിങ് ആപ്പിൽ പണം ചോരുന്നു, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Published

on

Share our post

ഷൊര്‍ണൂര്‍: ഓണ്‍ലൈന്‍വഴി ജോലിവാഗ്ദാനം ചെയ്ത് 12 ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.ഇടുക്കി അണക്കര വില്ലേജില്‍ ചക്കുപാലം അമ്പലമേട് കയത്തുങ്കല്‍ ഷാന്‍ (21) ആണ് അറസ്റ്റിലായത്.ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശി സ്വദേശിയായ സ്ത്രീയില്‍നിന്ന് 12,140,83 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. സാമൂഹികമാധ്യമംവഴി പാര്‍ട് ടൈം ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.കഴിഞ്ഞ നവംബര്‍ ഒന്ന്, രണ്ട് തീയതികളിലായി സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് പണം വിവിധ അക്കൗണ്ടുകളിലേക്ക് നല്‍കിയിരുന്നു. ഇതില്‍ 90,000 രൂപ ഷാനിന്റെ അക്കൗണ്ടിലേക്കെത്തിയതായി പോലീസ് കണ്ടെത്തി. ഈ പണം ഷാന്‍ ചെക്കുപയോഗിച്ച് പിന്‍വലിച്ചതായും പോലീസ് പറയുന്നു.

ഈ രീതിയില്‍ 10 ലക്ഷത്തോളം രൂപ മറ്റ് പലരുടെയും അക്കൗണ്ടുകളില്‍ നിന്നായി ഷാനിന് എത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.പിന്‍വലിച്ച 90,000 രൂപ മറ്റൊരാള്‍ക്ക് നല്‍കി അതില്‍നിന്ന് കമ്മിഷന്‍ കൈപ്പറ്റുകയായിരുന്നെന്നാണ് ഷാന്‍ പോലീസിന് നല്‍കിയ മൊഴി. ആലുവയില്‍ ബേക്കറിജോലിചെയ്യുന്ന ഷാനിനെ തിങ്കളാഴ്ച ഇടുക്കി രാജാക്കാട്ടുനിന്നുമാണ് പോലീസ് പിടികൂടിയത്.ഇന്‍സ്പെക്ടര്‍ വി. രവികുമാര്‍, എ.എസ്.ഐ. കെ. അനില്‍കുമാര്‍, പോലീസുകാരായ റിയാസ്, രവി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.


Share our post
Continue Reading

Kerala

നടപ്പാതയുണ്ടായിട്ടും അതിലൂടെ നടന്നില്ലെങ്കില്‍ കേസെടുക്കും”പുതിയ നിയമത്തിന് സര്‍ക്കാര്‍

Published

on

Share our post

തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കാനും സഞ്ചാരം സുഗമമാക്കാനും നിയമപരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിയമങ്ങള്‍ ലംഘിച്ചാല്‍ കാല്‍നടയാത്രക്കാര്‍ക്കെതിരേ കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് ഗതാഗത വകുപ്പ് കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരേ മാത്രമാണ് നിലവില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാവുക. കാല്‍നടയാത്രക്കാരും അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശുപാര്‍ശ.

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവരെയും നിയന്ത്രിത മേഖലയിലുള്ള മീഡിയനോ റോഡോ ബാരിക്കേഡുകളോ മറികടക്കുന്നവരെയും കാല്‍ നടയാത്രക്കാര്‍ക്കുള്ള ചുവന്ന സിഗ്‌നല്‍ കിടക്കെ റോഡ് മുറിച്ചുകടക്കുന്നവരെയും നടപ്പാത ഉണ്ടായിട്ടും അവയിലൂടെയല്ലാതെ നടക്കുന്നവരെയും നിയമനടപടിക്ക് വിധേയരാക്കണം എന്നാണ് ശുപാര്‍ശ. സീബ്രാ ക്രോസ്, നടപ്പാത, ഡിവൈഡര്‍, എഐ ക്യാമറ, ട്രാഫിക് സിഗ്‌നലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളിടത്താകണം നിയമം ആദ്യം നടപ്പാക്കേണ്ടതെന്നും ശുപാര്‍ശയിലുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!