ബാങ്ക് ജീവനക്കാരുടെ ശമ്പളം കൂടും; 15 ശതമാനം വര്‍ധന

അനുദിനം ശക്തിപ്രാപിക്കുന്ന ബാങ്കിങ് മേഖലയിൽ ജീവനക്കാർക്ക് ആശ്വാസമായി ശമ്പളവർധന വരും. ബാങ്ക് മാനേജുമെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബർക്ക് സാസിഷനും (എം.ബി.എ.) ജീവനക്കാരുടെ സംഘടനയും തമ്മിലുള്ള 12-ാമത് ഉഭയകക്ഷി ചർച്ചയിൽ ഐ.ബി.എ.യുടെ പ്രാരംഭ വാഗ്ദാനം 15 ശതമാനം വർധനയാണ്. മുൻ ചർച്ചയിൽ ഇത് വെറും രണ്ട് ശതമാനമായിരുന്നു.
ഏഴു വർഷത്തിനിടെ ഇടപാടുകളിൽ 33 ശതമാനമാണ് വളർച്ച. 2017-ൽ രാജ്യത്ത് ബാങ്ക് ഇടപാട് 136 ലക്ഷം കോടി ആയിരുന്നത് 2023-ൽ 204 ലക്ഷം കോടിയായി. ഇടപാടും ലാഭം വർധിക്കുകയും കിട്ടാക്കടവും കിട്ടാക്കടത്തിനായുള്ള കരുതൽ നിധിയും കുറയുകയുമാണ് ഏഴു വർഷത്തിനിടെ ഉണ്ടായത്. പാട് കൂടിയതും ജീവനക്കാർ കുറഞ്ഞതും ജോലിഭാരം വർധിപ്പിച്ചെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. വിരമിക്കുന്ന ജീവനകൾക്കു പകരമായി പുതിയവരെ നിയമിക്കുന്നുണ്ടെന്നാണ് ഐ.ബി.എ. പറയുന്നത്.