കൂത്തുപറമ്പിൽ രണ്ടു പേരെ കാപ്പ ചുമത്തി നാടുകടത്തി

Share our post

കണ്ണൂർ: ജില്ലയിൽ ഇന്ന് രണ്ടുപേരെ കൂടി കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് പടുവിലായി സ്വദേശി സായൂജ് (29), കൂത്തുപറമ്പ് കൈതേരി ഹർഷിൻ ഹരീഷ് (26) എന്നിവരെയാണ് നാടുകടത്തിയത്. ബി.ജെ.പി പ്രവർത്തകരാണ് ഇരുവരും.

സായൂജിനെതിരെ കൂത്തുപറമ്പ്, കണ്ണൂർ ടൗൺ എന്നീ പോലീസ് സ്റ്റേഷനുകളിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹള നടത്തൽ കൊലപാതകശ്രമം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ, ആയുധം കൈവശം വെക്കൽ എന്നിങ്ങനെയായി ഏഴ് കേസുകളുണ്ട്.

ഹർഷിൻ ഹരീഷിനെതിരെ കൂത്തുപറമ്പ്, കാസർകോട് എന്നി പൊലീസ് സ്റ്റേഷനുകളിലായി തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, ലഹള നടത്തൽ, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ എന്നിങ്ങനെയായി ഒമ്പത് കേസുകളും നിലവിലുണ്ട്.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തല്‍ നടപടി. പാനൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തൂർ ചെണ്ടയാട് അമൽ രാജ് (23) ഉൾപ്പടെ മൂന്ന് പേരെയാണ് ജില്ലയിൽ ഇന്ന് കാപ്പ ചുമത്തി നാടുകടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!