പുന്നാട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്ക്

ഇരിട്ടി : പുന്നാട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുന്നാട് സ്വദേശികളായ അൻസാർ (26), മഷ്ഹൂദ് (24), നജീബ് (22), റഫീക്ക് (26), ആഷിക്ക് (24) എന്നിവരെ മർദനമേറ്റ നിലയിൽ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസാറിന് തലയ്ക്കും കാലിനും സാരമായ പരിക്കുണ്ട്.
അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ. പ്രവർത്തകരാണന്നും പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്നതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്നും ആശുപത്രിയിലുള്ളവർ ആരോപിച്ചു. അക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എസ്.ഡി.പി.ഐ. പുന്നാട് ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു. ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അക്രമത്തിനിരയായവരിൽനിന്ന് മൊഴിയെടുത്തു.