എയിംസ്: പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ അനധ്യാപക തസ്തികകളില്‍ 590 ഒഴിവുകള്‍

മധ്യപ്രദേശിലെ ഭോപാലിലും ജാര്‍ഖണ്ഡിലെ ദേവ്ഘറിലും ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുമുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുകളില്‍ (എയിംസ്) അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നിടത്തുമായി 590 ഒഴിവുണ്ട്. പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയാണിത്.
ഭോപാല്‍
357 ഒഴിവാണുള്ളത്. ഇതില്‍ 106 ഒഴിവ് ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-III (നഴ്സിങ് ഓര്‍ഡര്‍ലി) തസ്തികയിലും 41 ഒഴിവ് ലാബ് അറ്റന്‍ഡന്റ് ഗ്രേഡ്-II തസ്തികയിലും 38 ഒഴിവ് മെഡിക്കല്‍ റെക്കോഡ് ടെക്‌നീഷ്യന്‍ തസ്തികയിലുമാണ്.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-III (നഴ്സിങ് ഓര്‍ഡര്‍ലി): ഒഴിവ്-106. യോഗ്യത: പത്താംക്ലാസ്, ഹോസ്പിറ്റല്‍ സര്‍വീസില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്. ഹോസ്പിറ്റലില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം: 18-30 വയസ്സ്.
ലാബ് അറ്റന്‍ഡന്റ് ഗ്രേഡ്-II: ഒഴിവ്-41. യോഗ്യത: സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-27 വയസ്സ്.
മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യന്‍: ഒഴിവ്-38. യോഗ്യത: മെഡിക്കല്‍ റെക്കോഡ്‌സില്‍ ബി.എസ്സി. അല്ലെങ്കില്‍, സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ റെക്കോഡ്‌സ് കീപ്പിങ്ങില്‍ ആറുമാസത്തെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-30 വയസ്സ്.
ഫാര്‍മസിസ്റ്റ് ഗ്രേഡ്-II: ഒഴിവ്-27. യോഗ്യത: ഫാര്‍മസിയില്‍ ഡിപ്ലോമയും രജിസ്ട്രേഷനും. പ്രായം: 21-27 വയസ്സ്.
മറ്റ് തസ്തികകളും ഒഴിവും: വയര്‍മാന്‍-20, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-II-18, പ്ലംബര്‍-15, ആര്‍ട്ടിസ്റ്റ് (മോഡലര്‍)-14, കാഷ്യര്‍-13, ഓപ്പറേറ്റര്‍ (ഇ. & എം.)/ലിഫ്റ്റ് ഓപ്പറേറ്റര്‍-12, ജൂനിയര്‍ മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍ (റിസപ്ഷനിസ്റ്റ്‌സ്)-5, മാനിഫോള്‍ഡ് ടെക്നീഷ്യന്‍ (ഗ്യാസ് സ്റ്റ്യൂവേഡ്)/ഗ്യാസ് കീപ്പര്‍-6, ഇലക്ട്രീഷ്യന്‍-6, മെക്കാനിക് (എ.സി. & റഫ്രിജറേഷന്‍)-6, ഡാര്‍ക്ക് റൂം അസിസ്റ്റന്റ് ഗ്രേഡ്-II5, അസിസ്റ്റന്റ് ലോണ്‍ഡ്രി സൂപ്പര്‍വൈസര്‍-4, ഡിസ്‌പെന്‍സിങ് അറ്റന്‍ഡന്റ്സ്-4, മെക്കാനിക് (C&Fw.)4, ലൈബ്രറി അറ്റന്‍ഡന്റ് ഗ്രേഡ്-II3, ഗ്യാസ്/പമ്പ് മെക്കാനിക്-2, ലൈന്‍മാന്‍ (ഇലക്ട്രിക്കല്‍)-2, ടെയ്ലര്‍ ഗ്രേഡ്-III2, ലാബ് ടെക്നീഷ്യന്‍-1, ഫാര്‍മ കെമിസ്റ്റ്/കെമിക്കല്‍ എക്‌സാമിനര്‍-1, കോഡിങ് ക്ലാര്‍ക്ക്-1, മാനിഫോള്‍ഡ് റൂം അറ്റന്‍ഡന്റ്-1.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.ക്കാര്‍ക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം.
ഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 1,200 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 600 രൂപ. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ https://aiimsbhopal.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: നവംബര്‍ 20.
ദേവ്ഘര്‍
91 ഒഴിവാണുള്ളത്. ഇതില്‍ 40 ഒഴിവ് ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-III (നഴ്സിങ് ഓര്‍ഡര്‍ലി) തസ്തികയിലാണ്.
ലാബ് ടെക്നീഷ്യന്‍: ഒഴിവ്-8. യോഗ്യത: സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും. മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ബി.എസ്സി. നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം: 29,200-92,300 രൂപ. പ്രായം: 21-30 വയസ്സ്.
ലാബ് അറ്റന്‍ഡന്റ് ഗ്രഡ്-II: ഒഴിവ്-8. യോഗ്യത: സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-27 വയസ്സ്.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-III (നഴ്സിങ് ഓര്‍ഡര്‍ലി): ഒഴിവ്-40. യോഗ്യത: പത്താംക്ലാസ്, ഹോസ്പിറ്റല്‍ സര്‍വീസില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്. ഹോസ്പിറ്റലില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം: 18,000-56,900 രൂപ. പ്രായം: 18-30 വയസ്സ്.
മറ്റ് തസ്തികകളും ഒഴിവും: അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-1, ലൈബ്രേറിയന്‍ ഗ്രേഡ്-I (ഡോക്യുമെന്റലിസ്റ്റ്)-1, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍-1, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ (അക്കൗണ്ടന്റ്)-2, ടെക്നിക്കല്‍ അസിസ്റ്റന്റ്/ടെക്നീഷ്യന്‍-1, ലൈബ്രേറിയന്‍ ഗ്രേഡ്-III-2, ഓഫീസ് അസിസ്റ്റന്റ് (എന്‍.എസ്.)5, ഹോസ്റ്റല്‍ വാര്‍ഡന്‍-2, സ്റ്റോര്‍ കീപ്പര്‍-6, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)-1, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-1, ജൂനിയര്‍ എന്‍ജിനീയര്‍ (എ.സി. ആന്‍ഡ്. റഫ്രിജറേഷന്‍)-1, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II5, കാഷ്യര്‍-2, ജൂനിയര്‍ വാര്‍ഡന്‍ (ഹൗസ്‌കീപ്പേഴ്സ്)-4.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 1,500 രൂപ. എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 1,200 രൂപ (വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല). കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും പരീക്ഷ നടക്കുക. വിശദവിവരങ്ങള്‍ www.aiimsdeoghar.edu.in എന്ന വെബ്സൈറ്റില്‍. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: നവംബര്‍ 16.
ഗൊരഖ്പുര്‍
142 ഒഴിവാണുള്ളത്. ഇതില്‍ 57 ഒഴിവ് സ്റ്റാഫ് നഴ്സ് തസ്തികയിലും 40 ഒഴിവ് ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (നഴ്സിങ് ഓര്‍ഡര്‍ലി) തസ്തികയിലുമാണ്:
സ്റ്റാഫ് നഴ്സ്: ഒഴിവ്-57. യോഗ്യത-നാല് വര്‍ഷത്തെ ബി.എസ്.സി. നഴ്സിങ്/ ബി.എസ്.സി. പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്/ ബി.എസ്.സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്)/ തത്തുല്യം (ദ്വിവത്സര കോഴ്സ്), ഇന്ത്യന്‍/ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായം 21-35.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-III (നഴ്സിങ് ഓര്‍ഡര്‍ലി): ഒഴിവ്-40. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-III (നഴ്സിങ് ഓര്‍ഡര്‍ലി): ഒഴിവ്-40. യോഗ്യത-പത്താം ക്ലാസ്, ഹോസ്പിറ്റല്‍ സര്‍വീസില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്. ഹോസ്പിറ്റലില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം 18,000-56,900 രൂപ. പ്രായം 18-30.
മറ്റ് തസ്തികകളും ഒഴിവും: ട്യൂട്ടര്‍/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍-15, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍-1, അസിസ്റ്റന്റ് (എന്‍.എസ്)-1, ലൈബ്രേറിയന്‍ ഗ്രേഡ്-II- 1, ടെക്നിക്കല്‍ അസിസ്റ്റന്റ്/ ടെക്നീഷ്യന്‍-1, സ്റ്റോര്‍ കീപ്പര്‍-2, ഹോസ്റ്റല്‍ വാര്‍ഡന്‍-2, പി.എ.ടു പ്രിന്‍സിപ്പല്‍-1, ലാബ് ടെക്നീഷ്യന്‍-8, സ്റ്റെനോഗ്രാഫര്‍-1, കാഷ്യര്‍-2, ലാബ് അറ്റന്‍ഡന്റ് ഗ്രേഡ്-II-8, ലൈബ്രറി അറ്റന്‍ഡന്‍ര് ഗ്രേഡ്-II1, എല്‍.ഡി. ക്ലാര്‍ക്ക്-1.
ഫീസ് ഉള്‍പ്പെടെ വിശദവിവരങ്ങള്‍ https://aiimsgorakhpur.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: നവംബര്‍ 21.