കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം കിഴിവ്

കണ്ണൂർ: കേരളീയം പരിപാടിയുടെ ഭാഗമായി സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം കിഴിവ് ഏർപ്പെടുത്തി.
നവംബർ ഒന്ന് മുതൽ ഏഴു വരെ കേരളത്തിലുള്ള ഹാൻവീവിന്റെ മുഴുവൻ ഷോറൂമുകളിലും കിഴിവ് ലഭിക്കും. മുണ്ട്, സാരി, സെറ്റ് മുണ്ട്, കിടക്കവിരി, ടൗവലുകൾ, ചുരിദാർ മെറ്റീരിയലുകൾ തുടങ്ങിയവയാണ് പ്രധാന ഉത്‌പന്നങ്ങൾ.