Kerala
മാലിന്യ സംസ്കരണം; നിയമ ലംഘനങ്ങൾ കണ്ടെത്താൻ യുവസേനയും

മാലിന്യം വലിച്ചെറിയുന്നത് ഉൾപ്പെടെ നിയമലംഘനങ്ങൾ കണ്ടെത്താൻ തദ്ദേശ സ്ഥാപന തലത്തിൽ യുവസേന വരുന്നു. സംസ്ഥാന, ജില്ല, േബ്ലാക്ക്, തദ്ദേശ സ്ഥാപന തലത്തിൽ ശൃംഖലകളാക്കി ‘യുവത’യുടെ സേനയെ ഒരുക്കാൻ തദ്ദേശവകുപ്പ് പഞ്ചായത്തുകൾക്ക് നിർദേശം നൽകി.
‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന്റെ ഭാഗമായി പഠനം പൂർത്തീകരിച്ചവർ, പഠിച്ചുകൊണ്ടിരിക്കുന്നവർ, തൊഴിൽ ചെയ്യുന്നവർ എന്നിങ്ങനെ തരം തിരിച്ച് സേവനം ഉപയോഗപ്പെടുത്താനാണ് നിർദേശം. മാലിന്യം വലിച്ചെറിയുന്നതും കുന്നുകൂടുന്നതുമായ ഹോട് സ്പോട്ടുകൾ കണ്ടെത്തൽ, വൃത്തിയാക്കൽ, നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യൽ, ബോധവത്കരണം നടത്തൽ തുടങ്ങിയ ഉത്തരവാദിത്തം ഇവർക്കായിരിക്കും.
വായനശാല, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ, നെഹ്റു യുവകേന്ദ്ര പ്രവർത്തകർ, എസ്.പി.സി പ്രതിനിധികൾ, എൻ.എസ്.എസ് പ്രതിനിധികൾ തുടങ്ങിയവരെ തദ്ദേശതല പ്രതിനിധികളാക്കാനാണ് നിർദേശം. േബ്ലാക്ക്തല ചുമതലക്കാർ േബ്ലാക്കിന്റെ പരിധിയിലെ യുവജന കൂട്ടായ്മകളുടെയും രാഷ്ട്രീയ, മത സംഘടനകളിലെ യുവജന കൂട്ടായ്മകളുടെയും വിവരം ശേഖരിക്കാനും നിർദേശമുണ്ട്. ഏഴുപേരടങ്ങുന്ന ജില്ല യുവത ടീമിനായിരിക്കും പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപനച്ചുമതല.
ഇതിൽ യുവജനക്ഷേമ ബോർഡ്, കില ആർ.ജി.എസ്.എ, ശുചിത്വമിഷൻ, ഹരിതകേരളം, ഭൂമിത്ര സേന പ്രതിനിധികൾക്ക് പുറമെ ഒരു സന്നദ്ധ പ്രവർത്തകനുമുണ്ടാകും. തദ്ദേശസ്ഥാപന തലത്തിൽ യുവ കൂട്ടായ്മകളെ രൂപവത്കരിച്ച് പ്രവർത്തനപരിപാടികൾ ആവിഷ്‍കരിക്കൽ, കാമ്പയിനുകൾ സംഘടിപ്പിക്കൽ, കുട്ടികൾക്കായി ശുചിത്വോത്സവങ്ങൾ സംഘടിപ്പിക്കൽ, തൈറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവരുടെ പ്രവർത്തനങ്ങളിൽപ്പെടുന്നു. 2023 നവംബർ 30ന് ഹ്രസ്വഘട്ടം, 2024 മാർച്ച് 31ന് ദീർഘഘട്ടം എന്നിങ്ങനെ തിരിച്ചുള്ള പ്രവർത്തനത്തിനാണ് നിർദേശിച്ചിട്ടുള്ളത്.
Kerala
മൂന്ന് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തോത് കൂടുതൽ: ഓറഞ്ച് അലർട്ട്

കോട്ടയം : സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി. 8 എന്ന സൂചികയിലാണ് ഇവിടങ്ങളിൽ അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പുകൾ
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ച് തകർത്തു, മൂന്ന് പ്രതികളും പിടിയിൽ

വയനാട്: വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകർത്തത്. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്. മൂവരും സുഹൃത്തുക്കളാണ്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്ന് വന്നിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ലാണ് കല്ലുകൊണ്ട് പൊട്ടിച്ചത്. വയനാട് താഴേ മുട്ടിലിൽ വെച്ചായിരുന്നുണ് സംഭവം. പരിക്കേറ്റ ബസ് ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Kerala
ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; കണ്ണൂർ സ്വദേശി അടക്കം രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്ട്സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പലതവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിലുടെ കൈക്കലാക്കിയ പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ അക്കൌണ്ടിലേക്ക് ഇടുകയും, ശ്രീദേവ് പണം മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്‍റെ നിഗമനം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്