കൊങ്കൺ തീവണ്ടികളുടെ സമയം മാറും; 25-ലധികം വണ്ടികൾക്ക് പുതിയ സമയം

Share our post

കണ്ണൂർ: കൊങ്കൺവഴി ഓടുന്ന കേരളത്തിൽനിന്നുള്ള തീവണ്ടികളുടെ സമയം ബുധനാഴ്ചമുതൽ മാറും. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയുള്ള മൺസൂൺ ടൈ ടേബിൾ അവസാനിക്കുന്നതോടെയാണിത്. മംഗള, ജനതാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്ക് പുതിയ സമയമാണ്.

വന്ദേഭാരത് വന്നതോടെ മറ്റു തീവണ്ടികളുടെ സമയക്രമീകരണം നടന്നിട്ടില്ല. എന്നാൽ മംഗളൂരു-നാഗർകോവിൽ പരശുറാം, മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് ഉൾപ്പെടെയുള്ളവയുടെ സമയക്രമീകരണം വന്നിട്ടില്ല. കോഴിക്കോട്ട് വൈകീട്ട് നാലിന് എത്തി അഞ്ചിന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസിന്റെ സമയവും മാറ്റിയിട്ടില്ല. 

ഒന്നുമുതൽ മംഗള എക്സ്പ്രസും (5.12-ന് കോഴിക്കോട്) പരശുറാമും കോഴിക്കോട്ടുനിന്ന് മംഗളുരുവിലേക്ക് ഒപ്പത്തിനൊപ്പം ഓടും. വൈകീട്ട് കോഴിക്കോട്ടുനിന്ന് കണ്ണൂരേക്ക് വരുന്ന കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസിന് (16608) ഇനി സൂപ്പർഫാസ്റ്റുകളുടെ പിടിത്തം വരും. വൈകീട്ട് 6.13-നാണ് വണ്ടി കോഴിക്കോട്ടെത്തുന്നത്. കൊങ്കൺവഴിയുള്ള ചില ദീർഘദൂര വണ്ടികൾ സമയം മാറി ഇതിനോടടുത്ത് വരുമ്പോൾ കോയമ്പത്തൂർ വണ്ടി പിടിച്ചിടും. രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന കണ്ണൂർ-കോയമ്പത്തൂർ (16607) വൈകിയാൽ നേതാവതി എക്സ്പ്രസിനുവേണ്ടി പിടിച്ചിടും.

കൊങ്കൺ സമയമാറ്റം

*എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും (നിലവിൽ രാവിലെ 10.30),

* നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ ഓടും.

*തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-നുതന്നെ പുറപ്പെടും. എറണാകുളം ജങ്ഷൻ ഉച്ചയ്ക്ക് 1.45, കോഴിക്കോട് വൈകീട്ട് ആറ്, കണ്ണൂർ 7.32 (നിലവിൽ കണ്ണൂർ 6.40).

*ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേ എത്തും. മംഗളൂരു പുലർച്ചെ 4.25, കണ്ണൂർ 6.32, കോഴിക്കോട് 8,07, ഷൊർണൂർ 10.15, തിരുവനന്തപുരം രാത്രി 6.05

* മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും. നിലവിൽ 12.45. തിരിച്ചുവരുന്ന വണ്ടി (12619) രാവിലെ 10.10-ന് മംഗളൂരു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!