പേരാവൂർ ബ്ലോക്ക് സംരംഭക ബോധവത്കരണ സെമിനാർ നവംബർ ഒന്നിന്

Share our post

പേരാവൂർ: പേരാവൂർ ബ്ലോക്ക് സംരംഭക ബോധവത്കരണ സെമിനാർ നവംബർ ഒന്നിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തലശ്ശേരി താലൂക്കിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാർ ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ സെമിനാർ ഉദ്‌ഘാടനം ചെയ്യും.

ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കും സംരംഭകർക്ക് ആവശ്യമായ അറിവും വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിനും കേരള സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ വ്യവസായ വാണിജ്യ വകുപ്പ് കേരളത്തിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായാണ് പേരാവൂരിലും സംരംഭക ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നത്.

പുതിയ ഒരു ആശയവുമായി വരുന്ന പരിശ്രമശാലിയായ ഒരു സംരംഭകന്റെ പ്രഥമ അപേക്ഷ മുതൽ വിപണന സംവിധാനങ്ങൾ വരെയുള്ള സേവനങ്ങൾ പ്രധാനം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള പദ്ധതികൾ ഇവിടെ ചർച്ച ചെയ്യപ്പെടും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ സെമിനാർ ഉദ്‌ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!