വെയിലുണ്ടെങ്കില്‍ ഫ്രീയായി വണ്ടിയോടും; വൈദ്യുത വാഹനങ്ങള്‍ പുരപ്പുറത്തുനിന്ന് ചാര്‍ജ് ചെയ്യാം

Share our post

വൈദ്യുത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആവശ്യമായ അധിക വൈദ്യുതി സോളാര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ കണ്ടെത്താനാകുമെന്ന് വിലയിരുത്തല്‍. വീടുകള്‍തോറുമുള്ള പുരപ്പുറം സൗരോര്‍ജ വൈദ്യുത പദ്ധതിയടക്കം ഇതിനായി ഉപയോഗിക്കാനാകുമെന്ന് കെ.എസ്.ഇ.ബി.യുടെ സോളാര്‍ വൈദ്യുത പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ പി. സീതാരാമന്‍ പറഞ്ഞു. സോളാര്‍ വൈദ്യുത വാഹന ചാര്‍ജിങ് യൂണിറ്റുകള്‍ പോലും തുടങ്ങാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

നിലവിൽ വൈദ്യുത വാഹനങ്ങൾക്കായി പാതയോരങ്ങളിലും വൈദ്യുത തൂണുകളിലുമായി 1169 ചാർജിങ് പോയിന്റുകളാണ് കെ.എസ്.ഇ.ബി.ക്കുന്നത്. 2021 ഒക്ടോബർ നാലിനാണ് ആദ്യ സ്റ്റേഷൻ തുറന്നത്. ഈ ചാർജിങ് യൂണിറ്റുകളിലൂടെ കെ.എസ്.ഇ.ബി.ക്ക് രണ്ട് വർഷത്തിനുള്ളിൽ ലഭിച്ചത് 1.34 കോടി രൂപയുടെ വരുമാനമാണ്.

ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ 11.84 കോടി രൂപ ചെലവായെന്നും പാപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലുണ്ട്. നിലവിൽ 1.10 ലക്ഷം വൈദ്യുത വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതിന്റെ എണ്ണം അടിക്കടി വർധിക്കുന്നുണ്ട്. വീട്ടിൽ അഞ്ച് കിലോവാട്ട് ശേഷിയുള്ള പുരപ്പുറം സോളാർ പദ്ധതിയുണ്ടെങ്കിൽ ഒരു വൈദ്യുത കാറിന്റെയും സ്കൂട്ടറിന്റെയും ചാർജിങ് ചെലവില്ലാതെ നടക്കും.

ഒരു ട്രാൻസ്ഫോർമറിന്റെ 75 ശതമാനം ശേഷിവരെ നിലവിൽ ഓൺഗ്രിഡ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അനുവദിക്കുന്നുണ്ട്. അഞ്ച് കിലോവാട്ട് ശേഷിയുള്ള പുരപ്പുറം സോളാർ പദ്ധതി സ്ഥാപിക്കാൻ 3.20 ലക്ഷം രൂപയോളമാണ് ചെലവു വരുക. ഇതിൽ 58,000 രൂപ കേന്ദ്രസർക്കാർ സബ്സിഡിയായി അനുവദിക്കും. അങ്ങനെ വരുമ്പോൾ ചെലവ് മൂന്നു ലക്ഷത്തിൽ താഴെയേ വരൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!