ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത കേസ്: മഞ്ചേശ്വരം എം.എൽ.എ ഉൾപ്പെടെ നാലു പേർക്ക് തടവുശിക്ഷ

ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ഉൾപ്പെടെ നാലു പേർക്ക് തടവുശിക്ഷ. പ്രതികൾക്കെതിരെ ഒരു വർഷവും മൂന്ന് മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്. 20,000 പിഴയും ചുമത്തിയിട്ടുണ്ട്.
മുസ്ലിം ലീഗ് എം.എൽ.എ എ.കെ.എം അഷ്റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. തെരഞ്ഞെടുപ്പ് ഹിയറിങ്ങിനെട ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം നടത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ.
2015ൽ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇലക്ഷന്‍ ഹിയറിങ് നടക്കുന്നതിനിടെ ഒരു വോട്ടറുടെ അപേക്ഷ അപാകതയെ തുടര്‍ന്ന് മാറ്റിവെച്ചതിന് പിന്നാലെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.