Connect with us

Kannur

കോടികളെത്തും, കണ്ണൂർ കുതിക്കും

Published

on

Share our post

ക​ണ്ണൂ​ർ: ജി​ല്ല​യു​ടെ വി​ക​സ​നം വാ​നോ​ളം ഉ​യ​രാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്തും ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്ര​വാ​സി നി​ക്ഷേ​പ സം​ഗ​മ (എ​ൻ.​ആ​ർ.​ഐ സ​മ്മി​റ്റ്) ത്തി​ന്റെ ആ​ദ്യ​ദി​നം 1404 കോ​ടി​രൂ​പ​യു​ടെ നി​ക്ഷേ​പ​വു​മാ​യി സം​രം​ഭ​ക​ർ. ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ്യ​വ​സാ​യി​ക കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ആ​ദ്യ​ദി​നം മു​ന്നോ​ട്ടു​വ​ന്ന​ത്. ഫാ​ദി​ൽ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി, കാ​ദി​രി ഗ്രൂ​പ്, വെ​യ്ക്, രാ​ഗ് ഗ്ലോ​ബ​ൽ ബി​സി​ന​സ് ഹ​ബ്, പ്രോ​പ്സോ​ൾ​വ്, ക​ണ്ണൂ​ർ ഗ്ലോ​ബ​ൽ പ്ലൈ​വു​ഡ് ക​ൺ​സോ​ർട്യം തു​ട​ങ്ങി​യ 38 സം​രം​ഭ​ക​രാ​ണ് പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഹോ​ട്ട​ലും വാ​ണി​ജ്യ​സ​മു​ച്ച​യ​ങ്ങ​ൾ​ക്കു​മാ​യി 300 കോ​ടി​യു​ടെ സം​രം​ഭം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ ഹ​സ​ൻ​കു​ഞ്ഞി ആ​രം​ഭി​ക്കു​മെ​ന്നും ദി​വ്യ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ മി​ക​ച്ച ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ മൂ​ന്നോ​ളം സം​രം​ഭ​ക​ർ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ്രീ​മി​യം ല​വ​ൽ ലേ​ഡീ​സ് ഹോ​സ്റ്റ​ൽ, മ​ര വ്യ​വ​സാ​യ ക്ല​സ്റ്റ​ർ, ഐ.​ടി, കാ​ർ​ഷി​കം, ലോ​ജി​സ്റ്റി​ക് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും നി​ക്ഷേ​പം ന​ട​ത്താ​ൻ വ്യ​വ​സാ​യി​ക​ൾ ത​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തു​താ​യി 12 പ​ദ്ധ​തി​ക​ൾ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും പി.​പി. ദി​വ്യ വ്യ​ക്ത​മാ​ക്കി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. ര​ത്ന​കു​മാ​രി, ടി. ​സ​ര​ള, യു.​പി. ശോ​ഭ, വ്യ​വ​സാ​യ​വ​കു​പ്പ് ജി​ല്ല ജ​ന​റ​ൽ മാ​നേ​ജ​ർ എ.​എ​സ്. ഷി​റാ​സ്, മാ​നേ​ജ​ർ പി.​വി. ര​വീ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സം​രം​ഭ​ക​രും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളു​മ​ട​ക്കം 280 പേ​രാ​ണ് ആ​ദ്യ​ദി​നം എ​ൻ.​ആ​ർ.​ഐ സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ത്ത​ത്.

പ്ര​വാ​സി നി​ക്ഷേ​പ സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ക്ഷേ​പ സം​രം​ഭ​ങ്ങ​ള്‍ക്ക് ലെ​യ്സ​ണ്‍ ഓ​ഫി​സ​റെ ന​ല്‍കു​മെ​ന്ന തീ​രു​മാ​നം പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​താ​ണ്. സ​ർ​ക്കാ​റും ജി​ല്ല പ​ഞ്ചാ​യ​ത്തും സം​രം​ഭ​ക​രെ കൈ​വി​ടാ​തെ വി​ജ​യി​ക്കു​ന്ന​തുവ​രെ കൂ​ടെ നിൽ​ക്കു​മെ​ന്നാ​ണ് ഇ​തി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ഒ​രു പേ​ടി​യും കൂ​ടാ​തെ സം​രം​ഭ​ക​ർ​ക്ക് മു​ന്നോ​ട്ടു​വ​രാം- ഡോ. ​വി. ശി​വ​ദാ​സ​ൻ എം.​പി

ചൊ​വ്വാ​ഴ്ച ടൂ​റി​സം മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ഒ​രു​പാ​ട് പേ​ർ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നാ​യി ഭൂ​മി കൈ​മാ​റാ​ൻ സ​ന്ന​ദ്ധ​മാ​യി മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ലാ​ൻ​ഡ് ബാ​ങ്ക് ആ​രം​ഭി​ക്കാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ണ്. ലാ​ൻ​ഡ് ബാ​ങ്ക് സ്ഥാ​പി​ച്ചാ​ൽ ഭൂ​മാ​ഫി​യ​ക​ളി​ൽ​നി​ന്ന് സാ​ധാ​ര​ണ​ക്കാ​രെ ര​ക്ഷി​ക്കാ​നും ഉ​പ​ക​രി​ക്കും- പി.​പി. ദി​വ്യ (ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്)

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം, നി​ര്‍മാ​ണം ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന അ​ഴി​ക്കോ​ട് ഗ്രീ​ന്‍ഫീ​ല്‍ഡ് പോ​ര്‍ട്ട്, മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ആ​യൂ​ര്‍വേ​ദ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്, റി​വ​ര്‍ ക്രൂ​​സ് ടൂ​റി​സം പ​ദ്ധ​തി തു​ട​ങ്ങി​യ​വ ജി​ല്ല​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ വ​ർ​ധി​പ്പി​ക്കും. നേ​ര​ത്തെ​യു​ള്ള​തി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഏ​ഴു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ജി​ല്ല​യി​ലെ വ്യ​വ​സാ​യ അ​ന്ത​രീ​ക്ഷം ഏ​റെ മെ​ച്ച​പ്പെ​ട്ടും-കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ

കാ​ര്‍ഷി​കം, പ്ലൈ​വു​ഡ് വ്യ​വ​സാ​യം, വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം, ക്ഷേ​മം, ആ​രോ​ഗ്യം തു​ട​ങ്ങി​യ​വ​യി​ൽ കൂ​ടു​ത​ൽ സം​രം​ഭ​ക​രെ​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​ത് സം​രം​ഭ​മാ​യാ​ലും അ​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി വ്യ​വ​സാ​യ വ​കു​പ്പ് മു​ന്നി​ലു​ണ്ടാ​കും-എ.​എ​സ്. ഷി​റാ​സ് (​ജില്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍)

ജി​ല്ല​യി​ൽ സം​രം​ഭ​ക സാ​ധ്യ​ത കൂ​ടി -മ​ന്ത്രി പി. ​രാ​ജീ​വ്

ക​ണ്ണൂ​ർ: നി​ക്ഷേ​പ​ക സാ​ധ്യ​ത​ക​ളേ​റെ​യു​ള്ള ഇ​ട​മാ​ണ് ക​ണ്ണൂ​രെ​ന്നും കൂ​ടു​ത​ൽ വ്യ​വ​സാ​യ നി​ക്ഷേ​പ സം​രം​ഭ​ക​ത്വ സാ​ധ്യ​ത​ക​ള്‍ വ​ര്‍ധി​ച്ചെ​ന്നും വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. പ്ര​വാ​സി നി​ക്ഷേ​പ​ക സം​ഗ​മം എ​ൻ.​ആ​ർ.​ഐ സ​മ്മി​റ്റ് ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, അ​ഴീ​ക്കോ​ട് തു​റ​മു​ഖം, മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം, വി​ക​സി​ച്ച് വ​രു​ന്ന ദേ​ശീ​യ​പാ​ത ശൃം​ഖ​ല, സ്ഥ​ല ല​ഭ്യ​ത എ​ന്നി​വ ക​ണ്ണൂ​രി​ന്റെ വ​ള​ർ​ച്ച​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കും.

അ​മ്പ​ത് കോ​ടി വ​രെ​യു​ള്ള നി​ക്ഷേ​പ​മു​ള്ള സം​രം​ഭ​ങ്ങ​ള്‍ക്ക് ലൈ​സ​ന്‍സ് ഇ​ല്ലാ​തെ മൂ​ന്നു മാ​സം വ​രെ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ അ​നു​മ​തി​യു​ണ്ട്. അ​മ്പ​ത് കോ​ടി​ക്ക് മു​ക​ളി​ല്‍ നി​ക്ഷേ​പ​മു​ള്ള സം​രം​ഭ​ങ്ങ​ള്‍ക്ക് രേ​ഖ​ക​ള്‍ എ​ല്ലാം സ​മ​ര്‍പ്പി​ച്ചാ​ല്‍ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി ലൈ​സ​ന്‍സ് ല​ഭ്യ​മാ​ക്കും. സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ല​ത​ല​ത്തി​ലും പ​രാ​തി പ​രി​ഹാ​ര സ​മി​തി​യും പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ണ്. പ​രാ​തി​യി​ന്മേ​ല്‍ 30 ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം കൈ​കൊ​ള്ളും. 15 ദി​വ​സ​ത്തി​ന​കം സ​മി​തി തീ​രു​മാ​നം ന​ട​പ്പി​ല്‍ വ​രു​ത്തും. ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ര്‍ക്ക് ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

കെ.​വി. സു​മേ​ഷ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വി. ശി​വ​ദാ​സ​ന്‍ എം.​പി, എം.​എ​ല്‍എ.​മാ​രാ​യ കെ.​കെ. ശൈ​ല​ജ, കെ.​പി. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ, നോ​ര്‍ക്ക ഡ​യ​റ​ക്ട​ര്‍ ഒ.​വി. മു​സ്ത​ഫ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ന്‍, എം.​വി. ജ​യ​രാ​ജ​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ.​എ​സ്. ഷി​റാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

വ്യ​വ​സാ​യപ്ര​മു​ഖ​ര്‍ക്ക് ആ​ദ​രം

ക​ണ്ണൂ​ർ: ആ​ഗോ​ള ത​ല​ത്തി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ജി​ല്ല​യി​ലെ വ്യ​വ​സാ​യി​ക​ളാ​യ പ്ര​മു​ഖ​രെ പ്ര​വാ​സി നി​ക്ഷേ​പ സം​ഗ​മ​ത്തി​ല്‍ ആ​ദ​രി​ച്ചു.കു​റ​ഞ്ഞ​കാ​ലം കൊ​ണ്ട് വി​ദേ​ശ​ത്തും ക​ണ്ണൂ​രി​ലും വ്യ​വ​സാ​യ രം​ഗ​ത്ത് ശ്ര​ദ്ധ​നേ​ടി​യ യു​വ​സം​രം​ഭ​ക​ന്‍ കാ​ദി​രി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ന​ജീ​ബ് കാ​ദി​രി, കെ.​വി.​ആ​ര്‍ ഗ്രൂ​പി​ന്റെ സാ​ര​ഥി ബാ​ല​ന്‍ നാ​യ​ര്‍ക്ക് വേ​ണ്ടി മ​ക​ന്‍ സു​ബാ​ഷ് നാ​യ​ര്‍, ഗ​ള്‍ഫി​ല്‍ സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ വ​നി​ത സാ​ന്നി​ധ്യ​വും ഏ​ഴാ​യി​രം തൊ​ഴി​ലാ​ളി​ക​ളു​ള്ള വേ​ള്‍ഡ് സ്റ്റാ​ര്‍ ഹോ​ള്‍ഡി​ങ്‌​സ് ഗ്രൂ​പ്പി​ന്റെ എം.​ഡി​യു​മാ​യ ഹ​സീ​ന നി​ഷാ​ദ്, മു​ന്‍നി​ര വാ​ഹ​ന​ങ്ങ​ളു​ടെ വി​ത​ര​ണ ശൃം​ഖ​ല ഉ​ള്‍പ്പെംടെ നാ​ട്ടി​ല്‍ സം​രം​ഭ​മു​ള്ള കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ പാ​റ​യി​ലി​ന് വേ​ണ്ടി മ​ക​ന്‍ സു​ജി​ത്ത് റാം ​പാ​റ​യി​ല്‍, ഖ​ത്ത​റി​ലും ഇ​ന്ത്യ​യി​ലും നി​ര​വ​ധി സം​രം​ഭ​ങ്ങ​ളു​ള്ള ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം ഡ​യ​റ​ക്ട​റു​മാ​യ ഹ​സ​ന്‍കു​ഞ്ഞി, ദു​ബൈ ഗ​വ. അം​ഗീ​കാ​ര​ത്തോ​ടെ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന റ​സ​ല്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ക്ക് കെ.​കെ. ശൈ​ല​ജ എം.​എ​ല്‍.​എ ഉ​പ​ഹാ​രം ന​ല്‍കി.

യു.​എ.​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ വെ​യ്ക്, പ​രി​പാ​ടി കോ​ഓ​ഡി​നേ​റ്റ് ചെ​യ്ത ബ്രാ​ന്‍ഡ് ബേ ​മീ​ഡി​യ, വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ പി.​വി. ര​വീ​ന്ദ്ര​കു​മാ​ര്‍, ലോ​ഗോ വ​ര​ച്ച രാ​ജേ​ഷ് പൂ​ഞ്ഞം എ​ന്നി​വ​ര്‍ക്ക് ഡോ. ​വി. ശി​വ​ദാ​സ​ന്‍ എം.​പി ഉ​പ​ഹാ​രം ന​ല്‍കി.

ജി​ല്ല​യി​ലെ സം​രം​ഭ​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച 100 വ്യ​വ​സാ​യി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ‘100 പ​വ​ര്‍ഫു​ള്‍ സ്റ്റോ​റീ​സി’​ന്റെ ക​വ​ര്‍പേ​ജ് കെ.​വി. സു​മേ​ഷ് എം.​എ​ല്‍.​എ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു.


Share our post

Kannur

വേറിട്ട വഴി; വേറിട്ട നേട്ടം: തലയുയർത്തി കണ്ണൂർ ജില്ല പഞ്ചായത്ത്

Published

on

Share our post

ക​ണ്ണൂ​ർ: ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ്​​ ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ൽ ഏ​തു​ സ്​​ഥാ​പ​ന​ത്തെ​യും ജ​ന​കീ​യ​മാ​ക്കു​ന്ന​ത്. ഇൗ ​കാ​ഴ്​​ച​പ്പാ​ടി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​​ടെ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വ​ലി​യ ജ​ന​കീ​യ പ്ര​സ്​​ഥാ​ന​മാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്.​

വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്​ വേ​റി​ട്ട നേ​ട്ട​ങ്ങ​ൾ കൊ​യ്​​ത്​ ത​ല​യു​യ​ർ​ത്തി​യാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ നി​ൽ​പ്​. ജ​ന​ങ്ങ​ളെ മു​ന്നി​ൽ​ക​ണ്ട്​ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്തി​നെ നേ​ട്ട​ങ്ങ​ളു​ടെ നെ​റു​ക​യി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്.1995ലാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ നി​ല​വി​ൽ​വ​ന്ന​ത്. അ​തി​നു​മു​മ്പ്​ ജി​ല്ല കൗ​ൺ​സി​ലാ​യി​രു​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്​ 24 ഡി​വി​ഷ​നു​ണ്ട്. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണം എ​ക്കാ​ല​ത്തും എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. പി.​കെ. ശ്രീ​മ​തി ടീ​ച്ച​റാ​യി​രു​ന്നു ആ​ദ്യ പ്ര​സി​ഡ​ൻ​റ്. നി​ല​വി​ൽ സി.​പി.​എ​മ്മി​ലെ കെ.​വി. സു​മേ​ഷ്​ പ്ര​സി​ഡ​ൻ​റും പി.​പി. ദി​വ്യ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ ഭ​ര​ണ​സ​മി​തി​യാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്തി​നെ ന​യി​ക്കു​ന്ന​ത്.ബ്ലോ​ക്ക്​-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​നി​ർ​വ​ഹ​ണ​ത്തി​നാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്രാ​മു​ഖ്യം ന​ൽ​കി​യ​ത്. ന​വ​കേ​ര​ള സൃ​ഷ്​​ടി​ക്കാ​യി സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത കേ​ര​ളം, ആ​ർ​ദ്രം, ലൈ​ഫ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ മി​ഷ​നു​ക​ൾ​ക്ക്​ ഉൗ​ന്ന​ൽ ന​ൽ​കി​യാ​യി​രു​ന്നു ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക്​ രൂ​പം​ന​ൽ​കി​യി​രു​ന്ന​ത്. ത​രി​ശു​ര​ഹി​ത കൈ​പ്പാ​ട്, കാ​ർ​ഷി​ക സ്വ​യം​പ​ര്യാ​പ്​​ത ഗ്രാ​മ​ങ്ങ​ൾ, സ​മ്പൂ​ർ​ണ നെ​ൽ​കൃ​ഷി ജി​ല്ല, തേ​ൻ ജി​ല്ല, അ​ക്വാ ഗ്രീ​ൻ മാ​ർ​ട്ട്, ഫാം ​റ​സ്​​റ്റ്​ ഹൗ​സ്​ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം, വി​ത്തു​പ​ത്താ​യം, അ​ഴു​ക്കി​ൽ​നി​ന്ന്​ അ​ഴ​കി​ലേ​ക്ക്, വി​ദ്യാ​ല​യ​ങ്ങ​ളെ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്ത​ൽ, സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളു​ടെ ഉൗ​ർ​ജ സ്വ​യം​പ​ര്യാ​പ്​​ത​ത, ജി​ല്ല ആ​ശു​പ​ത്രി​യി​ലെ അ​മ്മ​യും കു​ഞ്ഞും ബ്ലോ​ക്ക്, ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ അ​മ്മ​യും കു​ഞ്ഞും സീ​താ​ല​യം സ്​​ത്രീ​സൗ​ഹൃ​ദ കേ​ന്ദ്രം, ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സി​ന്​ പ്ര​ത്യേ​ക പ​ദ്ധ​തി, അ​മ്മ​മാ​ർ​ക്കൊ​രി​ടം, മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം, ഷീ ​െ​നെ​റ്റ്​ ഹോം, ​പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്ക​ൽ, കോ​വി​ഡ്​ പ്ര​തി​രോ​ധം, പ്ര​ള​യ​ദു​രി​താ​ശ്വാ​സം തു​ട​ങ്ങി ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന്​ കു​തി​പ്പേ​കി.ബി.​പി.​എ​ൽ കു​ടും​ബ​ത്തി​ൽ​പെ​ട്ട 400 യു​വ​തി​ക​ൾ​ക്ക്​ ആ​ധു​നി​ക ഗാ​ർ​മെൻറ്​ മെ​ഷി​ന​റി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ച​ട്ടു​ക​പ്പാ​റ വ​നി​ത വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റി​ൽ 10 വ​നി​ത സം​രം​ഭ​ക യൂ​നി​റ്റു​ക​ൾ തു​ട​ങ്ങി. ജി​ല്ല​യി​ൽ സ​മ്പൂ​ർ​ണ ഭ​വ​ന​പ​ദ്ധ​തി​ക്കാ​യി ​െഎ.​എ.​വൈ, പി.​എം.​എ.​വൈ, ലൈ​ഫ്​ ഭ​വ​ന​പ​ദ്ധ​തി​ക​ളി​ൽ 7017 വീ​ടു​ക​ൾ​ക്കാ​യി 20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു.ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ട്രാ​ൻ​ജെ​ൻ​ഡേ​ഴ്​​സി​നാ​യി പ​ദ്ധ​തി, പ​ദ​വി, പ​ഠ​ന​വി​വ​ര​ശേ​ഖ​ര​ണം, ശി​ൽ​പ​ശാ​ല, കു​ടും​ബ​ശ്രീ യൂ​നി​റ്റ്​ രൂ​പ​വ​ത്​​ക​ര​ണം, ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സ്​ ഫെ​സ്​​റ്റ്​ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

സ്​​കൂ​ളു​ക​ളി​ൽ സ്​​ത്രീ​സൗ​ഹൃ​ദ വി​ശ്ര​മ​മു​റി​ക​ൾ ന​ട​പ്പാ​ക്കി. 48 വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 52 ഷീ ​ഫ്ര​ൻ​ഡ്​​​ലി ഇ-​ടോ​യ്​​ല​റ്റ്, ഘ​ട​ക സ്​​ഥാ​പ​ന​ങ്ങ​ളി​ലും സ്​​കൂ​ളു​ക​ളി​ലും സാ​നി​റ്റ​റി നാ​പ്​​കി​ൻ ഡി​സ്​​പെ​ൻ​സ​ർ, ഇ​ൻ​സി​നേ​റ്റ​ർ, കു​റു​മാ​ത്തൂ​രി​ൽ കു​ടും​ബ​ശ്രീ ട്രെ​യി​നി​ങ്​ സെൻറ​ർ തു​ട​ങ്ങി​യ​വ സ്​​ഥാ​പി​ച്ചു. ആ​ധു​നി​ക ശ്​​മ​ശാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന്​ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്​ 2.16 കോ​ടി ന​ൽ​കി.ആ​റ​ളം ന​വ​ജീ​വ​ൻ കോ​ള​നി​യി​ലു​ള്ള 24 വീ​ടു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​ 49 ല​ക്ഷം ന​ൽ​കി. യാ​ത്ര​ചെ​യ്യു​ന്ന സ്​​ത്രീ​ക​ൾ​ക്ക്​ മു​ല​യൂ​ട്ടു​ന്ന​തി​ന്​ 30 പൊ​തു ഇ​ട​ങ്ങ​ളി​ൽ മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ച്ചു. ജി​ല്ല​യി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന സ്​​ത്രീ​ക​ൾ​ക്ക്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വി​ക​സ​ന​കേ​ന്ദ്ര​ത്തി​ലാ​ണ്​ താ​ൽ​ക്കാ​ലി​ക താ​മ​സ​ത്തി​ന്​ ഷീ ​നൈ​റ്റ്​ ഹോം ​തു​ട​ങ്ങി​യ​ത്.

180 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ റോ​ഡു​ക​ളും ഗ്രാ​മീ​ണ റോ​ഡു​ക​ളും ന​വീ​ക​രി​ച്ച​ത്. 1100 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളാ​ണ്​ പു​തു​ക്കി​യ​ത്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ റോ​ഡു​ക​െ​ള​യും ബ​ന്ധി​പ്പി​ച്ച്​​​ റോ​ഡ്​ ക​ണ​ക്​​ടി​വി​റ്റി മാ​പ്​ ത​യാ​റാ​ക്കി. ജി​ല്ല ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന്​ 56 കോ​ടി​യു​ടെ മാ​സ്​​റ്റ​ർ പ്ലാ​നി​ന്​ കി​ഫ്​​ബി​യു​ടെ അം​ഗീ​കാ​രം കി​ട്ടി. സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി നി​ല​വാ​ര​ത്തി​ലേ​ക്ക്​ ജി​ല്ല ആ​ശു​പ​ത്രി​യെ മാ​റ്റു​ന്ന​തി​െൻറ ഭാ​ഗ​മാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി.ജി​ല്ല​യി​ലെ വൃ​ക്ക​രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ന​ട​പ്പാ​ക്കു​ന്ന സ്​​നേ​ഹ​ജ്യോ​തി കി​ഡ്​​നി പേ​ഷ്യ​ൻ​റ്​​സ്​ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി വ​ലി​യ സ​ഹാ​യ​വും സേ​വ​ന​വു​മാ​ണ്​ ന​ൽ​കു​ന്ന​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണ്​ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ൽ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ​ത്. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത്​ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള സം​സ്​​ഥാ​ന സ​ർ​ക്കാ​റി​െൻറ ശ്ര​മ​ങ്ങ​ൾ​ക്കൊ​പ്പം ജി​ല്ല പ​ഞ്ചാ​യ​ത്തും കൈ​കോ​ർ​ത്തു. എ​ട്ടു​കോ​ടി രൂ​പ​യാ​ണ്​ ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്.ഒ​ന്നാം​വി​ള കൃ​ഷി​യി​ൽ 1000 ഹെ​ക്​​ട​ർ വ​യ​ലു​ക​ളി​ലാ​ണ്​ പു​തു​താ​യി നെ​ൽ​കൃ​ഷി ചെ​യ്​​ത​ത്. അ​ത​ത്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​യോ​ജ്യ​മാ​യ​തും ആ​വ​ശ്യ​മു​ള്ള​തു​മാ​യ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന്​ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ തു​ട​ങ്ങി​യ കാ​ർ​ഷി​ക സ്വ​യം​പ​ര്യാ​പ്​​ത ഗ്രാ​മം പ​ദ്ധ​തി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. 48 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി. പ​ദ്ധ​തി​ന​ട​ത്തി​പ്പി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക്​ 20 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​യെ​ന്നാ​ണ്​ ക​ണ​ക്ക്.


Share our post
Continue Reading

Kannur

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

Published

on

Share our post

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത- ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ആയിരിക്കും ക്ലാസുകള്‍. വിദ്യാര്‍ഥികള്‍ക്ക് ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ടാകും. ഫോണ്‍: 7994449314


Share our post
Continue Reading

Kannur

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ അവസരം

Published

on

Share our post

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ കര്‍മ്മ പദ്ധതിയുമായി ഹരിത കേരളം മിഷന്‍. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തരിശ് ഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുള്‍പ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. പച്ചത്തുരുത്ത് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകള്‍ ഹരിത കേരളം മിഷന്‍ ലഭ്യമാക്കും. മാര്‍ച്ച് പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ അഞ്ച് വര്‍ഷമെങ്കിലും മുറിച്ചു മാറ്റാന്‍ പാടില്ലെന്ന നിബന്ധന വയ്ക്കും. ഫോണ്‍- 8129218246


Share our post
Continue Reading

Trending

error: Content is protected !!