Connect with us

Kerala

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ അ​ല​ർ​ട്ട്; അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി

Published

on

Share our post

കോ​ട്ട​യം: മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ചു​തു​ട​ങ്ങി. ഫോ​ണു​ക​ളി​ൽ വൈ​ബ്രേ​ഷ​നും അ​ല​ർ​ട്ട് സൈ​റ​ണി​നു​മൊ​പ്പ​മാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മെ​ത്തി​യ സ​ന്ദേ​ശ​ത്തി​നൊ​പ്പം ശ​ബ്ദ​സ​ന്ദേ​ശ​വു​മു​ണ്ട്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് സെ​ൽ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സി​സ്റ്റം വ​ഴി അ​യ​ച്ച സാ​മ്പി​ൾ ടെ​സ്റ്റിം​ഗ് സ​ന്ദേ​ശ​മാ​ണി​തെ​ന്നെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ ഈ ​സ​ന്ദേ​ശം അ​വ​ഗ​ണി​ക്കാ​നും പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് മൊ​ബൈ​ലു​ക​ളി​ൽ പ്ര​ത്യേ​ക​ത​രം ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ക. ഫോ​ൺ വൈ​ബ്രേ​ഷ​ൻ മോ​ഡി​ലേ​ക്കു മാ​റു​ക​യും ചെ​യ്യും.

സം​സ്ഥാ​ന​ത്ത് പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന സെ​ൽ ബ്രോ​ഡ്കാ​സ്റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ​രീ​ക്ഷ​ണ സ​ന്ദേ​ശ​ങ്ങ​ളെ​ന്ന് കേ​ന്ദ്ര ടെ​ലി​കോം വ​കു​പ്പ് അ​റി​യി​ച്ചു. അ​ലാ​റം പോ​ലു​ള്ള ശ​ബ്ദം ഫോ​ണി​ൽ​നി​ന്ന് പു​റ​പ്പെ​ടും. ഒ​രു​കൂ​ട്ടം ഫോ​ണു​ക​ൾ ഒ​രേ​സ​മ​യം ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​കു​ന്പോ​ൾ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന​താ​ണ് സെ​ൽ ബ്രോ​ഡ് കാ​സ്റ്റിം​ഗ്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, കേ​ന്ദ്ര ടെ​ലി​ക​മ്യൂ​ണി​കേ​ഷ​ൻ വ​കു​പ്പ്, സം​സ്ഥാ​ന, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക​ൾ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഭൂ​ക​ന്പം, സു​നാ​മി, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ​വ​യെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​വി​ധാ​നം.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മ​റ്റ് ഏ​താ​നും സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. യ​ഥാ​ർ​ഥ ദു​ര​ന്ത മു​ന്ന​റി​യി​പ്പ​ല്ലെ​ന്ന് ആ​ളു​ക​ളെ അ​റി​യി​ക്കാ​നാ​യി ‘സാ​ന്പി​ൾ ടെ​സ്റ്റ് മെ​സേ​ജ്’ എ​ന്ന ലേ​ബ​ലി​ലാ​ണ് പ​രീ​ക്ഷ​ണം. ഇ​തി​നു​പു​റ​മേ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​ന​കം മൊ​ബൈ​ൽ​ഫോ​ണി​ൽ മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം എ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


Share our post

Kerala

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

Published

on

Share our post

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.


Share our post
Continue Reading

Kerala

ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

Published

on

Share our post

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.


Share our post
Continue Reading

Kerala

വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!