സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

കണ്ണൂർ : നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. കണ്ണൂർ ജില്ലയിലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ രാജ്കുമാർ കരുവാരത്ത് പറഞ്ഞു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് നാളത്തെ സൂചനാ സമരം. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. നവംബർ ഒന്നുമുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധമറിയിച്ചു. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ ഒന്നിനകം സ്ഥാപിക്കാനാകില്ല. ഇതിനായി കൂടുതൽ സമയം അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബസുടമകൾ പറഞ്ഞു.