വാഹനാപകടങ്ങളിൽ മരിക്കുന്നതിൽ 26 ശതമാനവും കാൽനടയാത്രക്കാർ

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതിൽ 26 ശതമാനവും കാൽനടയാത്രക്കാർ. കഴിഞ്ഞവർഷം മരിച്ച 4230 പേരിൽ 1130-ഉം കാൽനടയാത്രികരാണ്. മൊത്തം മരണനിരക്കിൽ 60 ശതമാനവും യുവത്വമാണെങ്കിൽ കാൽനടയാത്രക്കാരിൽ തിരിച്ചാണ്. 60-ന് മുകളിലുള്ള 633-ഉം, 45-നും 60-നും ഇടയിൽ പ്രായമുള്ള 278 പേരും വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടു.

വാഹനസാന്ദ്രത കൂടുന്നതിനനുസരിച്ച് നടപ്പാതകൾ ചുരുക്കി റോഡുകൾക്ക് വീതി കൂട്ടുന്നത് നടന്നുപോകുന്നവർക്ക് ഭീഷണിയാകുമെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. സ്ഥലമേറ്റെടുക്കുന്നതിലെ തടസ്സമാണ് നടപ്പാതയെ വിസ്മരിക്കാൻ പൊതുമരാമത്ത് വകുപ്പിനെ നിർബന്ധിക്കുന്നത്.

നഗര-ഗ്രാമപ്രദേശങ്ങളിലെ നടപ്പാതകളുടെ അവസ്ഥയും അപകടകരമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ വളരെ ചുരുക്കം റോഡുകളിൽ മാത്രമാണ് സുരക്ഷിത നടപ്പാതകളുള്ളത്. ഇവയിലെ കൈയേറ്റങ്ങൾ അപകടസാധ്യത കൂട്ടുന്നുണ്ട്. റോഡുകളുടെ വശങ്ങൾ കാടുകയറി കിടക്കുന്നതും റോഡിൽ ഇറങ്ങി നടക്കാൻ കാരണമാക്കുന്നു.

വർഷം, ആകെ അപകടമരണം, മരിച്ച കാൽനടയാത്രക്കാർ, മരണശതമാനം

2017 4131 1332 32.2

2018 4303 1250 29

2019 4440 1257 28.3

2020 2979 738 24.7

2021 3429 818 23.8

2022 4230 1130 26.6

2022-ൽ മരണപ്പെട്ടവർ

പുരുഷന്മാർ 913

സ്ത്രീകൾ 217

60-ന് മുകളിൽ 492(സ്ത്രീ) 141(പു)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!