33 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത് ; അഞ്ചംഗ കുടുംബം നെടുമ്പാശേരിയില്‍ പിടിയില്‍

കൊച്ചി: 33 ലക്ഷത്തിന്റെ സ്വര്‍ണം കടത്തിയ അഞ്ചംഗ കുടുംബം നെടുമ്പാശേരിയില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിയായ സാദ്ദിഖ് മുഹമ്മദ് അടക്കമുള്ളവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
ദുബായില്‍ നിന്നെത്തിയ സ്ത്രീകളടക്കമുള്ള സംഘം ബാഗേജുകളില്‍ സ്വര്‍ണം കടത്തുകയായിരുന്നു. കീച്ചെയിനില് ഒളിപ്പിച്ച് കടത്തിയ 27 സ്വര്‍ണമോതിരവും നാല് സ്വര്‍ണമാലകളും കസ്റ്റംസ് പിടിച്ചെടുത്തു.
ബാഗേജുകള്‍ സ്ക്രീനിംഗ് നടത്തിയപ്പോള്‍ സംശയം തോന്നിയതിനേതുടര്ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.