Connect with us

Kerala

വിവിധ ദേവസ്വം ബോർഡുകളിൽ 445 ഒഴിവുകൾ: യോഗ്യത ഏഴാം ക്ലാസ് മുതൽ എം.ബി.ബി.എസ് വരെ

Published

on

Share our post

സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളിലെ 445 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവിതാംകൂർ, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെയും 23 തസ്തികകളിലായുള്ള 445 ഒഴിവുകളിലേക്കാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം. ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒഴിവ് വിവരങ്ങൾ താഴെ.

പാർട്ട്ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം)

*പത്താം ക്ലാസ് വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. തന്ത്രവിദ്യാപീഠത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡ്/കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്രവിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യതാ സർട്ടിഫിക്കറ്റ്. ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. (പ്രവൃത്തിപരിചയം മൂന്നുനേരം പൂജയുള്ള ക്ഷേത്രങ്ങളിൽ). അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

പാർട്ട്ടൈം തളി (തിരുവിതാംകൂർ ദേവസ്വം)

*പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർ അർഹരല്ല. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി, പട്ടികവർഗക്കാർക്ക് 200 രൂപ.

നാദസ്വരം കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം)

*പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. നാദസ്വരം വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽനിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്.
ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

തകിൽ കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം)

*പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. തകിൽ വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽനിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്നോ ഉള്ള യോഗ്യതാ സർട്ടിഫിക്കറ്റ്. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

പാർട്ട്ടൈം പുരോഹിതൻ (തിരുവിതാംകൂർ ദേവസ്വം)

*പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. പിതൃകർമം നടത്തുന്നതിനുള്ള പ്രാവീണ്യം. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

ട്യൂട്ടർ-തകിൽ (തിരുവിതാംകൂർ ദേവസ്വം)

*പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. അനുബന്ധ വിഷയത്തിൽ (തകിൽ) ക്ഷേത്രകലാപീഠത്തിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

ട്യൂട്ടർ-നാദസ്വരം (തിരുവിതാംകൂർ ദേവസ്വം)

*പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം.
അനുബന്ധവിഷയത്തിൽ (നാദസ്വരം) ക്ഷേത്രകലാപീഠത്തിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്.
പരീക്ഷാഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

ട്യൂട്ടർ-പഞ്ചവാദ്യം (തിരുവിതാംകൂർ ദേവസ്വം)

*പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. അനുബന്ധവിഷയത്തിൽ (പഞ്ചവാദ്യം) ക്ഷേത്രകലാപീഠത്തിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്. പരീക്ഷാഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

ഓവർസിയർ ഗ്രേഡ് III (സിവിൽ) തിരുവിതാംകൂർ ദേവസ്വം

*സിവിൽ എൻജിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത/ഐ.ടി.ഐ. (സിവിൽ) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

പബ്ലിക് റിലേഷൻസ് ഓഫീസർ (തിരുവിതാംകൂർ ദേവസ്വം)

* ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. പബ്ലിക് റിലേഷൻസ്/ജേണലിസത്തിൽ പി.ജി. ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 300 രൂപ.

ഫിസിഷ്യൻ (ഗുരുവായൂർ ദേവസ്വം)

* എം.ബി.ബി.എസ്, ജനറൽ മെഡിസിനിൽ എം.ഡി. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ. അപേക്ഷ ഫീസ്: 1,000 രൂപ. പട്ടികജാതി/പട്ടികവർഗക്കാർക്ക്: 750 രൂപ.

ക്ഷേത്രം കുക്ക് (ഗുരുവായൂർ ദേവസ്വം)

*ബ്രാഹ്മണ സമുദായത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ (ക്ഷേത്രം കുക്ക്) മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
അപേക്ഷ ഫീസ്: 300 രൂപ.

ക്ലാർക്ക്: നേരിട്ടുള്ള നിയമനം (മലബാർ ദേവസ്വം)

*പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഡി.സി.എ. അല്ലെങ്കിൽ തത്തുല്യ യോഗ്യത. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

ക്ലാർക്ക്/തസ്തികമാറ്റം (മലബാർ ദേവസ്വം)

*പ്ലസ് ടു പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഡി.സി.എ അല്ലെങ്കിൽ തത്തുല്യം. മലബാർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ 10 വർഷത്തെ സ്ഥിരം സർവീസ് പൂർത്തിയാക്കിയിരിക്കണം. സർവീസ് തെളിയിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള സർവീസ് സർട്ടിഫിക്കറ്റ് കെ.ഡി.ആർ.ബി ആവശ്യപ്പെടുന്നസമയത്ത് ഹാജരാക്കേണ്ടതാണ്.
അപേക്ഷ ഫീസ് 300 രൂപ.

പ്യൂൺ (കൂടൽമാണിക്യം)

*ഏഴാംക്ലാസ്സ് പാസ്സായിരിക്കണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

കഴകം (കൂടൽമാണിക്യം)

*ഏഴാംക്ലാസ്സ് വിദ്യാഭ്യാസം. തിരുവിതാംകൂർ/കൊച്ചി/ഗുരുവായൂർ എന്നീ ദേവസ്വങ്ങൾക്ക് കീഴിലുള്ള ഏതെങ്കിലും ക്ഷേത്രത്തിലോ ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെന്റ് (ഭരണ) വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലോ കഴകമായിട്ടുള്ള പ്രവൃത്തിപരിചയം. കഴകം തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരൻ 10 മലയാളമാസം അമ്പലത്തിൽ കഴകമായി പ്രവൃത്തിക്കുകയും കഴക പ്രവൃത്തിയില്ലാത്ത രണ്ട് മലയാളമാസം ( മകരം, ഇടവം) ദേവസ്വം അഡ്മിനിസ്ട്രേറ്റർ നിർദേശിക്കുന്ന മറ്റ് ജോലികൾ ചെയ്യേണ്ടതുമാണ്. യോഗ്യത (2)ൽ പ്രതിപാദിച്ചിരിക്കുന്ന പ്രവൃത്തി പരിചയം തെളിയിക്കുന്നതിനായി ക്ഷേത്ര അധികാരികൾ നൽകുന്ന പരിചയ സർട്ടിഫിക്കറ്റ് / സാക്ഷ്യപത്രം കെ.ഡി.ആർ.ബി. ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

സെക്യൂരിറ്റി ഗാർഡ് (കൂടൽമാണിക്യം)

*എസ്എസ്എൽസി പാസ്സായിരിക്കണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. വിമുക്ത ഭടന്മാർമാത്രം അപേക്ഷിച്ചാൽ മതി. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കുവാൻ അർഹരല്ല. അപേക്ഷ 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

കീഴ്ശാന്തി (കൂടൽമാണിക്യം)

*കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാർ മാത്രം അപേക്ഷിച്ചാൽ മതി. കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്വഗൃഹ സൂക്തപ്രകാരം സമാവർത്തപര്യന്തമുള്ള ക്രിയാദികൾചെയ്യപ്പെട്ടവരും നിത്യ കർമാനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്യുന്ന കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാർ ആയിരിക്കണം. കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാരുടെ അഭാവത്തിൽ ഇരിങ്ങാലക്കുട പെരുവനം, ശുകപുരം എന്നീ ഗ്രാമങ്ങളിലുള്ളവരും മറ്റ് ഉപഗ്രാമങ്ങളിൽനിന്നുള്ള നമ്പൂതിരിമാരായ സമാവർത്തപര്യന്തമുള്ള ക്രിയാദികൾ ചെയ്യപ്പെടുന്നവരും നിത്യ കർമാനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്യുന്നവരെ പരിഗണിക്കുന്നതാണ്. ആയത് തെളിയിക്കുന്ന രേഖകൾ കെ.ഡി.ആർ.ബി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. അപേക്ഷകർ നിവേദ്യ സാമഗ്രികൾ തയ്യാറാക്കുന്നതിൽവേണ്ട പരിജ്ഞാനവും ആരോഗ്യവും ഉള്ളവരായിരിക്കണം. അപേക്ഷ ഫീസ് 300 രൂപ.

ക്ലാർക്ക് /ക്ലാർക്ക് കം കാഷ്യർ (ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)

*അംഗീകൃത സർവകലാശാലയിൽനിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ). അപേക്ഷ ഫീസ് 750 രൂപ. പട്ടികജാതി, പട്ടികവർഗക്കാർക്ക് 500 രൂപ.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)

*പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ. ) & കംപ്യൂട്ടർ വേർഡ് പ്രോസ്സസിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പ് റൈറ്റിങ് മലയാളം ലോവർ ( കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത (4). ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത (5). ഷോർട്ട് ഹാൻഡ് മലയാളം ലോവർ (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യം. അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക്: 300 രൂപ.

ഓഫീസ് അറ്റൻഡന്റ് (ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)

*എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഉദ്യോഗാർഥികൾക്ക് ബിരുദം ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ.

ക്ലാർക്ക് (മലബാർ ദേവസ്വം)

*വിശ്വകർമ സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രം അപേക്ഷിക്കാം. പ്ലസ് ടു പാസായിരിക്കണം.
അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഡി.സി.എ. അല്ലെങ്കിൽ തത്തുല്യം. അപേക്ഷ ഫീസ് 300 രൂപ.
അപേക്ഷ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും https://recruitment.kdrb.kerala.gov.in/candidate, http://kdrb.kerala.gov.inഎന്ന വെബ് സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 09 ആണ്.


Share our post

Kerala

മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

Published

on

Share our post

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്

ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.


Share our post
Continue Reading

Kerala

വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ

Published

on

Share our post

കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.

പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Trending

error: Content is protected !!