ബസ്സുകളുടെ അമിത വേഗം; കണ്ണൂരില്‍ രണ്ട് ദിവസത്തിനുള്ളില്‍ 35 കേസുകൾ

കണ്ണൂർ: ബസുകളുടെ അമിത വേഗവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രണ്ട് ദിവസത്തെ സ്പെഷ്യല്‍ ഡ്രൈവില്‍ 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബസ്സുകളുടെ അമിതവേഗം, അശ്രദ്ധയോടെ വാഹനം ഓടിക്കല്‍, സ്പീഡ് ഗവര്‍ണര്‍ ഉപയോഗിക്കാതിരിക്കല്‍ എന്നിവയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എം.വി.ഡി.യും പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കണ്ണൂരിലെ ബസ്സുകളുടെ അമിത വേഗത. കണ്ണൂരിലെ മൂന്ന് സബ് ഡിവിഷനുകളില്‍ മാത്രമാണ് 35 നിയമലംഘനങ്ങള്‍. പരിശോധനയുടെ അടിസ്ഥാനത്തില്‍ ബസുകള്‍ക്ക് 28,500 രൂപയാണ് പിഴ ചുമത്തിയത്. കണ്ണൂര്‍, കൂത്തുപറമ്പ്, തലശ്ശേരി ഡിവിഷനുകളില്‍ മാത്രമായാണ് 35 നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പരിശോധന രണ്ട് ദിവസം കൂടി തുടരും.